ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം സൂപ്പ് റെസിപ്പികള്‍. ഇന്ന് പ്രഭ കൈലാസ് തയ്യാറാക്കിയ പാചകക്കുറിപ്പ്.

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

Add Asianetnews as a Preferred SourcegooglePreferred

ചുരക്ക കൊണ്ട് കിടിലന്‍ ഒരു സൂപ്പ് തയ്യാറാക്കിയാലോ?

വേണ്ട ചേരുവകൾ

ചുരക്ക -1/2 കിലോ

ഇഞ്ചി -1 സ്പൂൺ

കുരുമുളക് പൊടി -1 സ്പൂൺ

വെള്ളം -3 ഗ്ലാസ്‌

സവാള -1 എണ്ണം

ഉപ്പ് -1 സ്പൂൺ

തയ്യാറാക്കുന്ന വിധം

ചുരക്ക തൊലികളഞ്ഞു ചെറിയ കഷണങ്ങളായി മുറിച്ചെടുത്ത് നല്ലപോലെ കഴുകി വൃത്തിയാക്കി എടുത്തതിനുശേഷം ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേയ്ക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് ചുരക്ക ചേർത്ത് കൊടുക്കാം. ശേഷം അതിലേയ്ക്ക് ആവശ്യത്തിന് ഉപ്പും കുറച്ച് സവാളയും ഇഞ്ചിയും ചേർത്ത് നല്ലതുപോലെ വേവിച്ചെടുക്കുക. അതിനുശേഷം ഇത് നന്നായിട്ടൊന്ന് അരച്ചെടുക്കുക. അതിനുശേഷം വീണ്ടും കുറച്ചു വെള്ളം ഒഴിച്ച് കൊടുത്തതിനുശേഷം ഇതിലേയ്ക്ക് കുരുമുളകുപൊടിയും ഉപ്പും ചേർത്ത് നന്നായിട്ട് ഒന്ന് തിളപ്പിച്ച് എടുക്കുക. ഇനി ഇതിലേയ്ക്ക് മല്ലിയില കൂടി ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് കഴിക്കാവുന്നതാണ്.