മലബന്ധത്തെ തടയാനും ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് വിശപ്പ് കുറയ്ക്കാനും വയര്‍ പെട്ടെന്ന് നിറഞ്ഞതായി തോന്നിക്കുകയും ഭക്ഷണം കഴിക്കുന്നതിന്‍റെ അളവ് കൂടാതിരിക്കുകയും ചെയ്യും.
ഫൈബര്‍ അഥവാ നാരുകള്‍ കൂടുതലുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. നാരുകൾ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയെ ഉയര്‍ത്തില്ല. അതിനാല്‍ ഇവ പ്രമേഹ രോഗികള്‍ക്ക് ഗുണം ചെയ്യും. മലബന്ധത്തെ തടയാനും ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് വിശപ്പ് കുറയ്ക്കാനും വയര്‍ പെട്ടെന്ന് നിറഞ്ഞതായി തോന്നിക്കുകയും ഭക്ഷണം കഴിക്കുന്നതിന്‍റെ അളവ് കൂടാതിരിക്കുകയും ചെയ്യും. ഇത് വണ്ണം കുറയ്ക്കാന്‍ ഏറെ സഹായിക്കും.
നാരുകൾ ഏറ്റവും കൂടുതൽ അടങ്ങിയ പച്ചക്കറികള്‍ ഏതൊക്കെയാണെന്ന് നോക്കാം.
1. ബ്രൊക്കോളി
100 ഗ്രാം ബ്രൊക്കോളിയില്‍ 2.6 ഗ്രാം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇവ വിശപ്പ് കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.
2. ക്യാരറ്റ്
100 ഗ്രാം ക്യാരറ്റില്‍ 2.8 ഗ്രാം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ക്യാരറ്റിന്‍റെ ഗ്ലൈസെമിക് ഇൻഡക്സ് 39 ആണ്. അതിനാല്‍ പ്രമേഹ രോഗികള്‍ക്ക് കഴിക്കാവുന്ന മികച്ച പച്ചക്കറിയാണ് ക്യാരറ്റ്.
3. ചീര
100 ഗ്രാം ചീരയില്‍ 2.2 ഗ്രാം നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇവ ബ്ലഡ് ഷുഗര്‍ കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.
4. മധുരക്കിഴങ്ങ്
100 ഗ്രാം മധുരക്കിഴങ്ങില്‍ 3 ഗ്രാം നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇവയും ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
5. കോളിഫ്ലവര്‍
100 ഗ്രാം കോളിഫ്ലവറില്‍ നിന്നും 2 ഗ്രാം ഫൈബര്‍ ലഭിക്കും. ഇവ വണ്ണം കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.
6. ഗ്രീന്‍ പീസ്
100 ഗ്രാം ഗ്രീന്‍ പീസില്‍ 5.7 ഗ്രാം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇവയും ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also read: വലത് തോളിലെ വേദന മുതല്‍ വയറിന്‍റെ വലതുഭാഗത്തുള്ള വേദന വരെ; ഈ ലക്ഷണങ്ങളെ നിസാരമായി കാണേണ്ട
