കറിയിലിട്ടും തോരൻ വെച്ചുമൊക്കെ ഇത് കഴിക്കാറുണ്ടെങ്കിലും ചില പച്ചക്കറികൾ വറുത്ത് കഴിക്കുന്നത് കൂടുതൽ പോഷകങ്ങൾ ലഭിക്കാൻ സഹായിക്കുന്നു.

വ്യത്യസ്തമായ നിറത്തിലും ആകൃതിയിലും പച്ചക്കറികളുണ്ട്. ഓരോന്നിലും അതിന്റേതായ രുചിയും ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. കറിയിലിട്ടും തോരൻ വെച്ചുമൊക്കെ ഇത് കഴിക്കാറുണ്ടെങ്കിലും ചില പച്ചക്കറികൾ വറുത്ത് കഴിക്കുന്നത് കൂടുതൽ പോഷകങ്ങൾ ലഭിക്കാൻ സഹായിക്കുന്നു. അവ ഏതൊക്കെ പച്ചക്കറികളാണെന്ന് അറിയാം.

കോളിഫ്ലവർ

കറിയിലിട്ട് കഴിക്കുന്നതിനേക്കാളും കോളിഫ്ലവർ പ്രത്യേകം വറുത്ത് കഴിക്കുന്നതാണ് നല്ലത്. ഇത് കൂടുതൽ പോഷക ഗുണങ്ങൾ ലഭിക്കാൻ സഹായിക്കുന്നു. ചെറിയ കഷ്ണങ്ങളാക്കി മുറിച്ചെടുത്തതിന് ശേഷം എണ്ണ, മഞ്ഞൾ, മുളകുപൊടി, ഉപ്പ് എന്നിവ ചേർത്ത് വറുത്തെടുക്കാം.

ബ്രൊക്കോളി

ബ്രൊക്കോളി വറുത്ത് കഴിക്കുന്നത് കൂടുതൽ പോഷക ഗുണങ്ങൾ ലഭിക്കാൻ സഹായിക്കുന്നു. ഇത് കഷ്ണങ്ങളാക്കി മുറിച്ചെടുത്തതിന് ശേഷം നന്നായി വറുത്തെടുക്കാം. ശേഷം അതിലേക്ക് അല്പം നാരങ്ങ കൂടെ പിഴിഞ്ഞൊഴിച്ചാൽ മതി.

മധുര കിഴങ്ങ്

സ്വാഭാവികമായ മധുരമാണ് മധുര കിഴങ്ങിനുള്ളത്. ഇതിന്റെ തൊലി കളഞ്ഞതിന് ശേഷം ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് വറുത്തെടുത്താൽ മതി.

ക്യാരറ്റ്

നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയതാണ് ക്യാരറ്റ്. ഇതിന്റെ തൊലി ചെറുതായി കളഞ്ഞതിന് ശേഷം എണ്ണയിലിട്ട് വറുത്തെടുത്താൽ മതി.

ക്യാപ്‌സിക്കം

ചുവപ്പ്, മഞ്ഞ, ഓറഞ്ച് എന്നീ നിറങ്ങളിലുള്ള ക്യാപ്‌സിക്കം പച്ച നിറത്തിലുള്ള ക്യാപ്സിക്കത്തേക്കാൾ നല്ലതാണ്. ഇത് കഷ്ണങ്ങളാക്കി മുറിച്ചതിന് ശേഷം എണ്ണയിലിട്ട് വറുത്തെടുത്താൽ മതി.

സവാള

സവാളയും വറുത്ത് കഴിക്കുന്നത് നല്ലതാണ്. ഇതിന്റെ അരികുകൾ കളഞ്ഞതിന് ശേഷം കഷ്ണങ്ങളാക്കി മുറിച്ചെടുക്കണം. ശേഷം എണ്ണയിലിട്ട് വറുത്തെടുക്കാം.