Asianet News MalayalamAsianet News Malayalam

ഉച്ചയ്ക്ക് ചോറിനൊപ്പം ഈ പച്ചക്കറികള്‍ കഴിക്കൂ, കൊളസ്ട്രോള്‍ കുറയ്ക്കാം...

 പഴങ്ങളും പച്ചക്കറികളും ഫൈബറും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഭക്ഷണങ്ങള്‍ പതിവായി കഴിക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. അത്തരത്തില്‍ ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില പച്ചക്കറികളെ പരിചയപ്പെടാം...

vegetables to lower bad cholesterol levels naturally
Author
First Published Apr 12, 2024, 3:41 PM IST

കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ആദ്യം ഫാസ്റ്റ് ഫുഡും റെഡ് മീറ്റും കൊഴുപ്പും എണ്ണയും അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കി, ആരോഗ്യകരമായ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. പഴങ്ങളും പച്ചക്കറികളും ഫൈബറും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഭക്ഷണങ്ങള്‍ പതിവായി കഴിക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. അത്തരത്തില്‍ ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില പച്ചക്കറികളെ പരിചയപ്പെടാം... 

ഒന്ന്... 

ചീരയാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഉച്ചയ്ക്ക് ചോറിനൊപ്പം ഫൈബര്‍ അടങ്ങിയ ചീര കഴിക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും ഇവ ഗുണം ചെയ്യും. 

രണ്ട്... 

ബ്രൊക്കോളിയാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബറും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ബ്രൊക്കോളി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും  കൊളസ്ട്രോളിനെ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

മൂന്ന്...

ബീറ്റ്റൂട്ടാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റമിനുകളും ധാതുക്കളും ഫൈബറും ആന്റി ഓക്‌സിഡന്റുകളും ധാരാളമായി അടങ്ങിയ  ബീറ്റ്റൂട്ട് ചോറിനൊപ്പം കഴിക്കുന്നതും കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഗുണം ചെയ്യും. 

നാല്... 

ക്യാരറ്റ് ആണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. നാരുകളും ബീറ്റാ കരോട്ടിനും ധാരാളം അടങ്ങിയ ക്യാരറ്റും ചീത്ത കൊളസ്‌ട്രോളിനെ കുറയ്ക്കാനായി ഉച്ചയ്ക്ക് ചോറിനൊപ്പം കഴിക്കാം.  

അഞ്ച്... 

തക്കാളിയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ലൈക്കോപിനും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ തക്കാളിയും കൊളസ്ട്രോളിനെ നിയന്ത്രിക്കാന്‍ സഹായിക്കും. 

ആറ്... 

വെണ്ടയ്ക്കയാണ് ആറാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബര്‍ ധാരാളം അടങ്ങിയിരിക്കുന്ന വെണ്ടയ്ക്ക ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാനും  ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

ഏഴ്... 

വെള്ളരിക്കയാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കലോറി കുറവും വെള്ളം ധാരാളം അടങ്ങിയതുമായ വെള്ളരിക്ക കഴിക്കുന്നതും കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഗുണം ചെയ്യും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Also read: ക്യാന്‍സര്‍; ശരീരം മുൻകൂട്ടി കാണിക്കുന്ന പൊതുവായ പത്ത് ലക്ഷണങ്ങൾ...

youtubevideo

Follow Us:
Download App:
  • android
  • ios