പച്ചക്കറികള്‍ വേവിച്ചും ചിലത് വേവിക്കാതെയും കഴിക്കാം. എങ്കിലും ചില പച്ചക്കറികൾ വേവിക്കാതെ കഴിക്കുന്നത് അനാരോഗ്യകരമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. അത്തരത്തില്‍ പച്ചയ്ക്ക് കഴിക്കാന്‍ പാടില്ലാത്ത പച്ചക്കറിളെ പരിചയപ്പെടുത്തുകയാണ് ന്യൂട്രീഷ്യനിസ്റ്റായ ഡോ. ഡിംപിള്‍.

ശരീരത്തിന്‍റെ ആരോഗ്യവും പച്ചക്കറികളും തമ്മിലുള്ള ബന്ധം വളരെ വലുതാണ്. ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിനുകളും ഫൈബറുകളും ധാരാളം അടങ്ങിയതാണ് പച്ചക്കറികള്‍. ഇവ പതിവായി കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. പച്ചക്കറികള്‍ വേവിച്ചും ചിലത് വേവിക്കാതെയും കഴിക്കാം. എങ്കിലും ചില പച്ചക്കറികൾ വേവിക്കാതെ കഴിക്കുന്നത് അനാരോഗ്യകരമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. അത്തരത്തില്‍ പച്ചയ്ക്ക് കഴിക്കാന്‍ പാടില്ലാത്ത പച്ചക്കറിളെ പരിചയപ്പെടുത്തുകയാണ് ന്യൂട്രീഷ്യനിസ്റ്റായ ഡോ. ഡിംപിള്‍. അവ ഏതൊക്കെയാണെന്ന് നോക്കാം. 

ഒന്ന്... 

ചേമ്പിലയാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഓക്സലേറ്റ് അഥവാ ഓക്സാലിക് ആസിഡിന്റെ അളവ് ഇവയില്‍ കൂടുതലാണ്. ഇവ തൊണ്ടയ്ക്കും മറ്റും അസ്വസ്ഥത ഉണ്ടാക്കാന്‍‌ സാധ്യതയുണ്ട്. അതിനാല്‍ ചൂടുവെള്ളത്തിലിട്ട് കഴുകാതെ എങ്കിലും ഇവ ഉപയോഗിക്കരുത് എന്നാണ് ഡോ. ഡിംപിള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയില്‍ പറയുന്നത്. 

രണ്ട്...

കാബേജ് ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വേവിക്കാത്ത കാബേജിൽ ടേപ്പ് വേമുകൾ അഥവാ വിരകളും അവയുടെ മുട്ടകളും കാണും. ഇതുമൂലം ദഹനപ്രശ്നങ്ങളും അസ്വസ്ഥതയും ഉണ്ടാകും. അതുകൊണ്ട് കാബേജ് നന്നായി വേവിച്ചു മാത്രം കഴിക്കാനും ഡോ. ഡിംപിള്‍ നിര്‍ദ്ദേശിക്കുന്നു. 

മൂന്ന്...

കാപ്സിക്കം ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കാപ്സിക്കം പച്ചയ്ക്ക് കഴിക്കുന്നതും അനാരോഗ്യകരമാണ്. ആദ്യം കാപ്സിക്കത്തിന്റെ രണ്ടു ഭാഗങ്ങളും മുറിച്ചു മാറ്റുക. തുടർന്ന് അവയുടെ വിത്തുകളും നീക്കം ചെയ്യുക. കാരണം കാപ്സിക്കത്തിന്റെ വിത്തിൽ ടേപ്പ് വേമിന്റെ മുട്ടകൾ കാണും.

നാല്... 

വഴുതനങ്ങയാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വഴുതനങ്ങയുടെ കുരുവിൽ ടേപ്പ് വേമുകൾ ധാരാളം ഉണ്ടാകും. അതുകൊണ്ടുതന്നെ നന്നായി കഴുകിയും വേവിച്ചും മാത്രമേ വഴുതനങ്ങ കഴിക്കാവൂ. 

View post on Instagram

Also Read: തലമുടിയുടെയും ചര്‍മ്മത്തിന്‍റെയും ശരീരത്തിന്‍റെയും ആരോഗ്യത്തിന് പതിവായി ഈ പഴം കഴിക്കാം...

youtubevideo