വില കൊടുക്കാൻ സാധിക്കുമെങ്കില്‍ സീസണില്‍ വിപണിയില്‍ കിട്ടാത്ത മാമ്പഴങ്ങളില്ല. എല്ലാ ഇനത്തില്‍ പെട്ട മാമ്പഴവും ഇന്ന് വിപണിയില്‍ എല്ലായിടത്തുമായി എത്താറുണ്ട്. മാമ്പഴ വില്‍പന സീസണില്‍ പൊടിപൊടിക്കുന്നതിന്‍റെ ഭാഗമായി മാമ്പഴ പ്രദര്‍ശന മേളകളും നടത്തുന്നവരുണ്ട്. 

ഇത് മാമ്പഴക്കാലമാണ്. മാമ്പഴം സീസണ്‍ ആയാല്‍ നാട്ടിൻപുറങ്ങളിലാണെങ്കില്‍ മാവില്‍ നിന്നുള്ള നല്ല 'ഫ്രഷ്' മാമ്പഴങ്ങള്‍ തന്നെ ആളുകള്‍ക്ക് കഴിക്കാൻ കിട്ടും. എന്നാല്‍ നഗരപ്രദേശങ്ങളാണെങ്കില്‍ വിപണിയെ ആശ്രയിക്കുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ല.

എന്നാല്‍ വില കൊടുക്കാൻ സാധിക്കുമെങ്കില്‍ സീസണില്‍ വിപണിയില്‍ കിട്ടാത്ത മാമ്പഴങ്ങളില്ല. എല്ലാ ഇനത്തില്‍ പെട്ട മാമ്പഴവും ഇന്ന് വിപണിയില്‍ എല്ലായിടത്തുമായി എത്താറുണ്ട്. മാമ്പഴ വില്‍പന സീസണില്‍ പൊടിപൊടിക്കുന്നതിന്‍റെ ഭാഗമായി മാമ്പഴ പ്രദര്‍ശന മേളകളും നടത്തുന്നവരുണ്ട്. 

ഇത്തരത്തില്‍ ബിഹാറില്‍ നടന്നൊരു മാമ്പഴ മേള ഇപ്പോള്‍ ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ്. ഇതിന് പിന്നിലൊരു കാരണവുമുണ്ട്. മറ്റൊന്നുമല്ല മാമ്പഴ മേളയുടെ ഭാഗമായി സംഘാടകര്‍ ഒരു മാമ്പഴ തീറ്റമത്സവും ഇവിടെ നടത്തി. ഇതിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പങ്കുവയ്ക്കപ്പെട്ടതോടെയാണ് പറ്റ്നയില്‍ നടന്ന മാമ്പഴമേള ശ്രദ്ധിക്കപ്പെട്ടത്. 

സദ്യക്ക് ഇരിക്കുന്നത് പോലെ മേശകളും കസേരകളുമിട്ട് ആളുകള്‍ ഇരിക്കുന്നു. മേശകള്‍ക്ക് മുകളില്‍ വലിയ പാത്രങ്ങളിട്ട് അതില്‍ കൂന കൂട്ടി നാട്ടുമാമ്പഴം ഇട്ടിരിക്കുന്നു. ഓരോരുത്തരും പാത്രത്തില്‍ നിന്ന് മാമ്പഴമെടുത്ത് എളുപ്പത്തില്‍ കഴിച്ചുതീര്‍ക്കുകയാണ്. സ്വാഭാവികമായും നല്‍കിയ സമയത്തിനുള്ളില്‍ ഏറ്റവുമധികം മാമ്പഴം അകത്താക്കുന്നയാള്‍ തന്നെ മത്സരത്തില്‍ ജേതാവാകും. നിലവില്‍ മാമ്പഴ തീറ്റമത്സരം നടക്കുന്നിടത്ത് നിന്നുള്ള ഈയൊരു ചെറിയ വീഡിയോ ആണ് പുറത്തെത്തിയിരിക്കുന്നത്. അതിനാല്‍ മത്സരത്തില്‍ ജയിച്ചത് ആരെല്ലാമാണെന്ന് അറിവില്ല. 

ഏതായാലും സീസണില്‍ ഇങ്ങനെയൊരു മത്സരം നടത്തിയതിന് മേള സംഘടിപ്പിച്ച കൃഷിവകുപ്പിന് വലിയ അഭിനന്ദനമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. പഴങ്ങളുടെയോ അല്ലെങ്കില്‍ മറ്റ് പല കാര്‍ഷികവിളകളുടെയോ വില്‍പന വര്‍ധിപ്പിക്കാൻ ഇങ്ങനെയുള്ള മേളകളും മത്സരങ്ങളുമെല്ലാം സംഘടിപ്പിക്കുന്നത് ഏറെ നല്ലതാണെന്നാണ് ഇവരെല്ലാം അഭിപ്രായപ്പെടുന്നത്. 

വീഡിയോ കണ്ടുനോക്കൂ...

Scroll to load tweet…

Also Read:- പപ്പായ കഴിച്ചയുടൻ ഈ ഭക്ഷണങ്ങള്‍ കഴിക്കുന്നത് നല്ലതല്ല...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

Asianet News Live |Malayalam Live News|ഏഷ്യാനെറ്റ് ന്യൂസ് ലൈവ്|Kerala Live TV News