നമ്മളില്‍ മിക്കവരും നിത്യജീവിതത്തില്‍ പാചകത്തിന്‍റെ ഭാഗമായി അടുക്കളയില്‍ ചെയ്യാറുള്ളൊരു കാര്യം തന്നെയാണ് ഈ വീഡിയോയിലും കാണുന്നത്. എന്നാല്‍ നമ്മളിത് ചെയ്യുമ്പോള്‍ ഇത്രയും വൃത്തിയിലും ക്രമത്തിലും ചെയ്യാൻ സാധിക്കണമെന്നില്ല. 

നിത്യവും സോഷ്യല്‍ മീഡിയയിലൂടെ എത്രയോ വീഡിയോകള്‍ നാം കാണാറുണ്ട്. ഇവയില്‍ പല വീഡിയോകളും കാഴ്ചക്കാരെ കൂട്ടുന്ന ലക്ഷ്യത്തോടെ മാത്രം തയ്യാറാക്കുന്ന, കാര്യമായ അറിവുകളോ ആസ്വാദനമോ ഒന്നും പകരാത്ത ഉള്ളടക്കങ്ങളുള്ളവ ആയിരിക്കും.

എന്നാല്‍ സോഷ്യല്‍ മീഡിയയിലൂടെ കാണുന്ന വലിയൊരു വിഭാഗം വീഡിയോകളും നമുക്ക് അറിവും പുതിയ അനുഭവങ്ങളും ശേഖരിക്കുന്നതിനായി തന്നെ ഉപയോഗപ്പെടുത്താവുന്നതാണ്. നാം കണ്ടിട്ടില്ലാത്ത, നമുക്കിതേ വരെ പരിചിതമല്ലാത്ത മേഖലകള്‍... അവിടങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ എല്ലാം ഇത്തരത്തില്‍ സോഷ്യല്‍ മീഡിയ വീഡിയോകള്‍ വഴി മനസിലാക്കാൻ നമുക്ക് അവസരം ലഭിക്കാറുണ്ട്.

അത്തരത്തില്‍ ഏറെ ശ്രദ്ധേയമാവുകയാണ് ഒരു ഫുഡ് ഫാക്ടറിയില്‍ നിന്ന് പകര്‍ത്തിയ വീഡിയോ. 'ഹൗ തിംഗ്സ് വര്‍ക്ക്' എന്ന പേജില്‍ വന്ന വീഡിയോ മുപ്പത് ലക്ഷത്തിലധികം പേരാണ് ദിവസങ്ങള്‍ക്കുള്ളില്‍ കണ്ടിരിക്കുന്നത്. ഇത്രയും പേര്‍ കാണാനും മാത്രം എന്താണ് ഈ വീഡിയോയിലെന്ന് ചിന്തിച്ചോ? 

നമ്മളില്‍ മിക്കവരും നിത്യജീവിതത്തില്‍ പാചകത്തിന്‍റെ ഭാഗമായി അടുക്കളയില്‍ ചെയ്യാറുള്ളൊരു കാര്യം തന്നെയാണ് ഈ വീഡിയോയിലും കാണുന്നത്. എന്നാല്‍ നമ്മളിത് ചെയ്യുമ്പോള്‍ ഇത്രയും വൃത്തിയിലും ക്രമത്തിലും ചെയ്യാൻ സാധിക്കണമെന്നില്ല. 

മറ്റൊന്നുമല്ല, മുട്ട തോട് പൊട്ടിച്ച് അതിലെ മഞ്ഞയും വെള്ളവും തമ്മില്‍ കലരാതെ മാറ്റി വയ്ക്കുന്നതാണ് വീഡിയോയില്‍ കാണിക്കുന്നത്. സാധാരണഗതിയില്‍ നമ്മളിത് ചെയ്യുമ്പോള്‍ മിക്കപ്പോഴും ഭംഗിയായി കിട്ടണമെന്നില്ല. എന്നാല്‍ വീഡിയോയില്‍ കാണുന്ന വലിയ മെഷീൻ വച്ച് ഇത് ഭംഗിയായി ചെയ്തെടുക്കുന്നത് കാണാം. 

മുട്ട തോട് പൊട്ടിച്ച്. അതിനകത്ത് മഞ്ഞയും വെള്ളയും കലരാത്ത വിധം ഒരു വലിയ റൗണ്ടിലേക്ക് വീഴുകയാണ്. ഇതിന് ശേഷം മഞ്ഞ പൊട്ടാതെ വലിയൊരു കണ്ടെയ്നറിലേക്ക് മാറ്റുന്നു. ഇതിനിടെ ബാക്കിയാകുന്ന വെള്ള മറ്റൊരു പാത്രത്തിലേക്കും വീഴുന്നു. ഇതാണ് വീഡിയോയില്‍ ആകെ കാണുന്നത്.

പക്ഷേ, കാണാനുള്ള കൗതുകം കൊണ്ട് തന്നെ ഒട്ടേറെ പേര്‍ വീഡിയോയിലേക്ക് ആകൃഷ്ടരായിരിക്കുകയാണ്. എന്തായാലും വൈറലായ വീഡിയോ ഒന്ന് കണ്ടുനോക്കൂ...

Also Read:- ചര്‍മ്മത്തിന് അകത്ത് പുഴുവരിക്കുന്നു; അപൂര്‍വ രോഗാവസ്ഥയുമായി ഒരാള്‍...

റബ്ബറിന് വിലയില്ലാതായതോടെ ചക്ക കൃഷിയിലേക്ക് തിരിഞ്ഞ് എറണാകുളത്തെ കിഴക്കൻ മേഖലയിലെ കര്‍ഷകര്‍