Asianet News MalayalamAsianet News Malayalam

'സമയമില്ല, അതുകൊണ്ട് പറന്നെത്തി'; ചര്‍ച്ചയായി ഫുഡ് ഡെലിവെറി ഏജന്‍റിന്‍റെ വീഡിയോ

ഇന്ന് ഓണ്‍ലൈൻ ഫുഡ് ഡെലിവെറി ആപ്പുകളെല്ലാം ഏറെ സജീവമാണ്. മിക്ക നഗരകേന്ദ്രങ്ങളിലും ഓണ്‍ലൈൻ ഫുഡ് ഡെലിവെറി സൗകര്യമുണ്ട്. 

video in which food delivery agent flying with food to customer
Author
First Published Oct 1, 2022, 4:58 PM IST

ഓരോ ദിവസവും സോഷ്യല്‍ മീഡിയയിലൂടെ രസകരമായ എത്രയോ വീഡിയോകള്‍ നാം കാണാറുണ്ട്. ഇവയില്‍ പലതും യഥാര്‍ത്ഥത്തില്‍ വീഡിയോകള്‍ക്ക് വേണ്ടി തന്നെ തയ്യാറാക്കുന്ന ഉള്ളടക്കമാണ്. എന്നാല്‍ ഇവയെല്ലാം 'റിയല്‍' ആണെന്ന് വിശ്വസിക്കുന്നവരും ഏറെയാണ്.

അത്തരത്തില്‍ കാര്യമായ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയൊരു വീഡിയോ ആണിനി പങ്കുവയ്ക്കുന്നത്. ഇന്ന് ഓണ്‍ലൈൻ ഫുഡ് ഡെലിവെറി ആപ്പുകളെല്ലാം ഏറെ സജീവമാണ്. മിക്ക നഗരകേന്ദ്രങ്ങളിലും ഓണ്‍ലൈൻ ഫുഡ് ഡെലിവെറി സൗകര്യമുണ്ട്. 

നഗരത്തിലെ ട്രാഫിക്കിനെ അതിജീവിച്ച് സമയത്തിന് ഉപഭോക്താവിന് ഭക്ഷണമെത്തിക്കുകയെന്നത് നിസാരകാര്യമല്ല. പലപ്പോഴും സമയത്തിന് എത്താൻ സാധിക്കാത്തത് മൂലം ഡെലിവെറി ഏജന്‍റുമാര്‍ ഉപഭോക്താക്കളുടെ ദേഷ്യത്തിന് ഇരയാകാറുമുണ്ട്. 

എന്നാല്‍ സമയത്തിന് ഭക്ഷണമെത്തിക്കാൻ ഇവര്‍ക്ക് കെട്ടിടങ്ങള്‍ക്കിടയിലൂടെ പറന്ന് ലക്ഷ്യസ്ഥാനത്ത് വന്നിറങ്ങാൻ സാധിച്ചാലോ! കേള്‍ക്കുമ്പോള്‍ ഇത് നടക്കുന്ന കാര്യമാണോ എന്ന് നിങ്ങള്‍ ചിന്തിച്ചേക്കാം. പക്ഷേ അതാണ് ഈ വീഡിയോയില്‍ കാണുന്നത്. 

സൗദി അറേബ്യയില്‍ നിന്നുള്ള വീഡിയോ ആണിതെന്നാണ് പ്രചരണം. വമ്പൻ കെട്ടിടങ്ങള്‍ക്കിടയിലൂടെ പറക്കാനുപയോഗിക്കുന്ന ആധുനികസജ്ജീകരണങ്ങള്‍ ഘടിപ്പിച്ച് ഭക്ഷണമടങ്ങിയ ബോക്സുമേന്തി ഫുഡ് ഡെലിവെറി ഏജന്‍റ്, ഉപഭോക്താവുള്ള കെട്ടിടത്തിന്‍റെ ബാല്‍ക്കണിയില്‍ വന്നിറങ്ങുന്നതാണ് വീഡിയോയിലുള്ളത്. 

ഇത് 'റിയല്‍' സംഭവമാണെന്നതിന് കാര്യമായ തെളിവുകളൊന്നുമില്ല. അതിനാല്‍ തന്നെ ഇതിന്മേല്‍ കാര്യമായ തര്‍ക്കങ്ങളും സംശയങ്ങളുമാണ് ചര്‍ച്ചകളിലുയരുന്നത്. എന്നാല്‍ പലരും ഇങ്ങനെ ഫുഡ് ഡെലിവെറി ഉണ്ട് എന്നുതന്നെ വിശ്വസിച്ചിരിക്കുകയാണ്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഫുഡ് ഡെലിവെറി ആപ്പുകള്‍ക്ക് ഭാവിയില്‍ ഈ ആശയമെല്ലാം പരിഗണിക്കാവുന്നതാണെന്നാണ് വീഡിയോ കണ്ടവരില്‍ ഒരു വിഭാഗം അഭിപ്രായപ്പെടുന്നത്. 

റെസ്റ്റോറന്‍റുകളില്‍ റോബോട്ടുകള്‍ പാചകം ചെയ്യുകയും ഭക്ഷണം സെര്‍വ് ചെയ്യുകയും ചെയ്യുന്നുവെങ്കില്‍ ഡ്രോണുകള്‍ ഭക്ഷണമെത്തിക്കാൻ ഉപയോഗിക്കുന്നുവെങ്കില്‍ പറന്നുവന്ന് ഫുഡ് ഡെലിവെറി നടത്തുന്നതിന് എന്താണ് പ്രശ്നമെന്നാണ് മിക്കവരുടെയും ചോദ്യം. എന്തായാലും വൈറലായ വീഡിയോ ഒന്ന് കണ്ടുനോക്കൂ...

 

 

Also Read:- കാലില്‍ ചെരുപ്പില്ല, കാരണം ചോദിച്ചപ്പോള്‍ പറഞ്ഞത് ; സ്വിഗ്ഗി ഡെലിവെറി ഏജന്‍റിന്‍റെ ദുഖം ഏറ്റെടുത്ത് കുറിപ്പ്

Follow Us:
Download App:
  • android
  • ios