കൊവിഡ് കാലമായതോടെ മിക്കവരും വീട്ടിലിരുന്ന് തന്നെ ജോലി ചെയ്യുന്ന സാഹചര്യമാണുള്ളത്. അത്തരത്തില്‍ വര്‍ക്ക് ഫ്രം ഹോമിനിടെ ഉണ്ടാകുന്ന രസകരമായ സംഭവങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുമുണ്ട്. വര്‍ക്ക് ഫ്രം ഹോം കാലത്തെ ഒരച്ഛന്‍റെ കരുതല്‍ സൂചിപ്പിക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ സൈബര്‍ ലോകത്ത് വൈറലാകുന്നത്. 

വീട്ടിലിരുന്ന് ജോലി ചെയ്യുന്ന മകള്‍ക്കായി ഭക്ഷണം അരികിലെത്തിക്കുന്ന അച്ഛനെയാണ് വീഡിയോയില്‍ കാണുന്നത്. പതിനെട്ട് സെക്കന്‍റ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ ഇതിനോടകം മൂന്ന് മില്യണിനോടടുത്ത് ആളുകള്‍ കണ്ടുകഴിഞ്ഞു.

 

ജോലി ചെയ്യുന്ന മകളുടെ ആയാസം കുറയ്ക്കാന്‍ സാലഡും സാന്‍ഡ്വിച്ചും പഴങ്ങളുമൊക്കെ പാത്രത്തിലാക്കി അരികില്‍ കൊണ്ടുവരികയാണ് അച്ഛന്‍. ബാബയ്‌ക്കൊപ്പം വീട്ടില്‍ ജോലിക്കിരിക്കുന്നത് ഒരനുഗ്രഹമാണ് എന്നു പറഞ്ഞാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോ ട്വിറ്ററില്‍ വൈറലായതോടെ നിരവധി പേര്‍ കമന്‍റുകളുമായി രംഗത്തെത്തുകയും ചെയ്തു. 

Also Read: ഓൺലൈൻ മീറ്റിങ്ങിനിടെ ചുംബിക്കാൻ ഭാര്യയുടെ ശ്രമം, പൊട്ടിത്തെറിച്ച് ഭര്‍ത്താവ്; ചിരിപടർത്തി വീഡിയോ...