ഇന്ത്യൻ വംശജയായ കമല ഹാരിസ് യുഎസ് വൈസ് പ്രസിഡന്റ് സ്ഥാനത്തെത്തുന്നത് ചരിത്ര നേട്ടങ്ങൾ സ്വന്തമാക്കിയാണ്. യുഎസ് വൈസ് പ്രസിഡന്റാവുന്ന ആദ്യ വനിതയാണ് കമല ഹാരിസ്. ഈ സ്ഥാനത്തേക്കെത്തുന്ന ആദ്യ ഇന്ത്യൻ വംശജയെന്ന നേട്ടവും കമല ഹാരിസിന് സ്വന്തം. 

അമേരിക്കയിൽ സുപ്രധാന സ്ഥാനത്തേക്ക് ഒരു പ്രധാന രാഷ്ട്രീയ പാർട്ടി നിർദേശിക്കുന്ന ആദ്യ ഏഷ്യന്‍ അമേരിക്കന്‍ വംശജയെന്ന പ്രത്യേകതയുമുണ്ട് 56 വയസുകാരിയായ കമലയ്ക്ക്.

കമല ഹാരിസിന്റെ പഴയൊരു പാചക വീഡിയോ വീണ്ടും സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്. ഇന്ത്യൻ ഭക്ഷണങ്ങൾ തനിക്ക് വളരെയധികം ഇഷ്ടമാണെന്നും കമല വീഡിയോയിടെ ഇടയ്ക്ക് പറയുന്നുണ്ട്. പാചകം ചെയ്യാൻ തനിക്ക് ഏറെ ഇഷ്ടമാണെന്നും കമല പറയുന്നു. 

'' മിൻഡിക്കൊപ്പം മസാല ദോശ ഉണ്ടാക്കിയപ്പോൾ എനിക്ക് വല്ലാത്ത സന്തോഷം തോന്നി, അവളുടെ അച്ഛനെ കാണാനും എനിക്കായി...'' എന്ന അടിക്കുറിപ്പോടെയാണ് അന്ന് കമല മസാല ദോശ തയ്യാറാക്കുന്ന വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തതു. നിരവധി പേർ രസകരമായ കമന്റുകളും ചെയ്തിട്ടുണ്ട്. 

ഈ പഴയ പാചക വീഡിയോ സോഷ്യൽ മീഡിയയിൽ വീണ്ടും വെെറലായിരിക്കുകയാണ്. 2019 ൽ പ്രശ‌സ്‌ത ബ്രിട്ടീഷ് മാധ്യമമായ ദ ഗാര്‍ഡിയന്‍ ഈ പാചക വീഡിയോയെ സംബന്ധിച്ച് വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു. 

 


 ഈ ഭക്ഷണം തയ്യാറാക്കിയാളെ കുറിച്ച് സച്ചിന് ചിലത് പറയാനുണ്ട് !