Asianet News MalayalamAsianet News Malayalam

Vidya Balan: പൊട്ടാറ്റോ വടയുമായി വിദ്യാ ബാലന്‍; വൈറലായി വീഡിയോ

സാരികളോടുള്ള വിദ്യയുടെ പ്രിയം വളരെ പ്രശസ്തമാണ്. എന്നാല്‍ അതുപോലെ തന്നെ വിദ്യക്ക് ഇഷ്ടമുള്ളതാണ് ഭക്ഷണങ്ങള്‍. ഇഷ്ട ഭക്ഷണം കഴിക്കുന്ന ചിത്രങ്ങളൊക്കെ താരം ഇടയ്ക്ക് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുമുണ്ട്. 

Vidya Balan  Spotted Gushing Over This Maharashtrian Snack
Author
First Published Oct 6, 2022, 9:07 AM IST

ബോളിവുഡില്‍ ഏറെ ആരാധകരുള്ള താരമാണ് വിദ്യാ ബാലന്‍. മികച്ച അഭിനയത്തിലൂടെ ബോളിവുഡില്‍ തന്‍റേതായ ഇടം കണ്ടെത്തിയ നടിയാണ് ഈ 43-കാരി. സോഷ്യല്‍ മീഡിയയിലും വളരെ അധികം സജ്ജീവമാണ് വിദ്യ. 5.2 മില്ല്യണ്‍ ഫോളോവേഴ്സ് ആണ് വിദ്യക്ക് ഇന്‍സ്റ്റഗ്രാമിലുള്ളത്.  വിദ്യയുടെ പോസ്റ്റുകളൊക്കെ ആരാധകര്‍ ഇരുകയ്യും നീട്ടി സ്വീകരിക്കാറുമുണ്ട്. 

സാരികളോടുള്ള വിദ്യയുടെ പ്രിയം വളരെ പ്രശസ്തമാണ്. എന്നാല്‍ അതുപോലെ തന്നെ വിദ്യക്ക് ഇഷ്ടമുള്ളതാണ് ഭക്ഷണങ്ങള്‍. ഇഷ്ട ഭക്ഷണം കഴിക്കുന്ന ചിത്രങ്ങളൊക്കെ താരം ഇടയ്ക്ക് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോഴിതാ ഏറ്റവും ഒടുവില്‍ താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. 

പൊട്ടാറ്റോ വട കഴിക്കുന്നതിന്‍റെ വീഡിയോ ആണ് വിദ്യ പങ്കുവച്ചിരിക്കുന്നത്. ഒരു പ്ലേറ്റില്‍ നിറയെ നല്ല ചൂടുള്ള പൊട്ടാറ്റോ വടകളാണ് കാണുന്നത്. 'ബട്ടാറ്റ വട' എന്നാണ് മഹാരാഷ്ട്രയില്‍ ഈ സ്നാക് അറിയപ്പെടുന്നത്. വേവിച്ച ഉരുളക്കിഴങ്ങ് മസാല ചേര്‍ത്ത് കടലമാവില്‍ മുക്കി പൊരിച്ചു എടുക്കുകയാണ് ചെയ്യുന്നത്. വീഡിയോ ഇതുവരെ  794000 ആളുകളാണ് കണ്ടത്. 82200 ആളുകള്‍ വീഡിയോ ലൈക്ക് ചെയ്യുകയും ചെയ്തു. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Vidya Balan (@balanvidya)


അതേസമയം, തനിക്കുണ്ടായ ഒരു അപകര്‍ഷതാബോധത്തെ കുറിച്ചും സ്വയം സ്‌നേഹിക്കുന്നതിന്‍റെ പ്രാധാന്യത്തെ കുറിച്ചും വിദ്യ തുറന്നുസംസാരിക്കുകയുണ്ടായി. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഒരു കുറിപ്പിലൂടെയാണ് വിദ്യ ഇക്കാര്യത്തെ കുറിച്ച് സംസാരിക്കുന്നത്.

'അടുത്തിടെ ഒരു ചടങ്ങില്‍ പങ്കെടുക്കുന്നതിനിടയില്‍ ഒരു പെണ്‍കുട്ടി എന്‍റെയടുത്ത് വന്ന് സെല്‍ഫി എടുക്കട്ടെ എന്നു ചോദിച്ചു. വലിയ ആള്‍ക്കൂട്ടം അവിടെ ഉണ്ടായിരുന്നു. കുറേ പേരോടൊപ്പം ഞാന്‍ സെല്‍ഫിക്ക് പോസ് ചെയ്തിരുന്നു. ഈ പെണ്‍കുട്ടിയാണെങ്കില്‍ രണ്ടാം തവണയാണ് ഫോട്ടോ ചോദിച്ചു വരുന്നത്. അതുകൊണ്ട് ഇനി പറ്റില്ലെന്ന് അവരോട് എന്‍റെ മാനേജര്‍ പറഞ്ഞു. എന്നാല്‍ താനെടുത്ത ഫോട്ടോ ശരിയായില്ലെന്നും അത് പോസ്റ്റ് ചെയ്യാന്‍ പറ്റില്ലെന്നും അവര്‍ പറഞ്ഞു. എന്നാല്‍ മാനേജര്‍ സമ്മതിച്ചില്ല. ഒടുവില്‍ അവര്‍ എന്‍റെ കാറിന് അരികില്‍വരെ വന്നു. ഒടുവില്‍ ഞാന്‍ വീണ്ടും സെല്‍ഫിയെടുക്കാന്‍ സമ്മതിച്ചു. പെണ്‍കുട്ടി പോയ ശേഷം കാറിലിരുന്ന് ഞാന്‍ ഇതിനെ കുറിച്ചാണ് ചിന്തിച്ചത്. ഞാനും ഒരുകാലത്ത് ഇതുപോലെയായിരുന്നു. എന്‍റെ വലതുവശത്തേക്കാള്‍ ഇടതുവശത്തു നിന്നുള്ള ചിത്രങ്ങളായിരുന്നു എനിക്ക് ഇഷ്ടം. ഫോട്ടോഗ്രാഫര്‍മാരോട് പോലും എന്‍റെ വലതുവശത്ത് നിന്ന് ഫോട്ടോ എടുക്കരുതെന്ന് ഞാന്‍ പറയാറുണ്ടായിരുന്നു. കാരണം ആ വശത്തു നിന്ന് എന്നെ കാണാന്‍ ഭംഗിയില്ലെന്നായിരുന്നു എന്‍റെ വിലയിരുത്തല്‍. ഇതാരെങ്കിലും കണ്ടുപിടിക്കുമോ എന്ന ഭയവും എനിക്കുണ്ടായിരുന്നു. പിന്നീട് ഞാന്‍ എന്നെ സ്വയം അംഗീകരിക്കാന്‍ തുടങ്ങി. ഇടത് വശം ഇഷ്ടപ്പെടുന്നത് വലത് വശത്തെ അവഗണിക്കുന്നതു പോലെയാണെന്ന് തിരിച്ചറിഞ്ഞു. എന്‍റെ എല്ലാ ശരീര ഭാഗങ്ങളേയും ഞാന്‍  ഇപ്പോള്‍ ഇഷ്ടപ്പെടാന്‍ തുടങ്ങി. ഇപ്പോള്‍ ഏതു വശത്തുനിന്നാണ് ഫോട്ടോ എടുക്കുന്നതെന്ന് ഞാന്‍ ശ്രദ്ധിക്കാറില്ല. 

ഈ സംഭവത്തിന് ശേഷം ഞാന്‍ റൂമിലെത്തി കുറച്ചു സെല്‍ഫിയെടുത്തു. ഒരു നീണ്ട ദിവസത്തിന്‌ ശേഷം മേക്കപ്പില്ലാത്ത സെല്‍ഫികള്‍. അതു ഞാന്‍ ഇവിടെ പോസ്റ്റ് ചെയ്യുന്നു'- വിദ്യ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. 

Also Read: ഗോള്‍ഡണ്‍ ഗൗണിൽ തിളങ്ങി ആലിയ ഭട്ട്; വസ്ത്രത്തിന്‍റെ വില 1.8 ലക്ഷം രൂപ!

Follow Us:
Download App:
  • android
  • ios