Asianet News MalayalamAsianet News Malayalam

ഇതാണ് 'കോക്കനട്ട് എഗ്'; എന്തൊക്കെ കാണണമെന്ന് കമന്‍റുകള്‍...

ചുട്ടെടുത്ത ഇളനീരിനകത്ത് മുട്ട കലക്കിയൊഴിച്ച് തയ്യാറാക്കുന്ന 'കോക്കനട്ട് എഗ്' ആണത്രേ ഇത്. ആദ്യം ഇളനീര്‍ തൊണ്ടോടെ തീയിലിട്ട് ചുട്ടെടുക്കുകയാണ് ചെയ്യുന്നത്.

viral video in which a bizarre dish calls coconut preparing
Author
First Published Nov 8, 2023, 9:38 PM IST

സോഷ്യല്‍ മീഡിയയിലൂടെ ഓരോ ദിവസവും വ്യത്യസ്തമായ എത്രയോ വീഡിയോകളാണ് നാം കാണാറുള്ളത്, അല്ലേ? ഇവയില്‍ ഭൂരിഭാഗം വീഡിയോകളും ഭക്ഷണവുമായി ബന്ധപ്പെട്ട് വരുന്നവയാണെന്നതൊരു വാസ്തവം ആണ്. 

ഇത്തരത്തില്‍ പതിവായി ദിവസവും അസംഖ്യം ഫുഡ് വീഡിയോകള്‍ കുത്തിയിരുന്ന് കാണുന്നവര്‍ തന്നെ നമുക്കിടയിലുണ്ട്. എന്തായാലും ഇത്രമാത്രം കാഴ്ചക്കാരുള്ളതിനാല്‍ വൈവിധ്യമാര്‍ന്ന ഫുഡ് വീഡിയോകള്‍ക്കും ക്ഷാമമില്ല എന്ന് പറയാം. 

എന്നാല്‍ പലപ്പോഴും വ്യത്യസ്തതയ്ക്ക് വേണ്ടയും ശ്രദ്ധയാകര്‍ഷിക്കപ്പെടാൻ വേണ്ടിയുമെല്ലാം അധികപേര്‍ക്കും പെട്ടെന്ന് ഉള്‍ക്കൊള്ളാനാകാത്ത പാചകപരീക്ഷണങ്ങളും മറ്റും ഇങ്ങനെ വീഡിയോ കണ്ടന്‍റ് ആയി വരുമ്പോള്‍ ഇവയ്ക്ക് രൂക്ഷവിമര്‍ശനം കിട്ടാറുള്ളതും സാധാരണമാണ്. 

അല്ലെങ്കില്‍ അത്രയും വ്യത്യസ്തമായ, പലര്‍ക്കും 'വിചിത്രം' എന്ന് തോന്നുന്ന വിഭവങ്ങളും ഇങ്ങനെ വിമര്‍ശനങ്ങള്‍ക്ക് ഇരയാകാറുണ്ട്. ഇപ്പോഴിതാ ഇതുപോലൊരു വിഭവത്തോടാണ് സോഷ്യല്‍ മീഡിയയില്‍ ഭക്ഷണപ്രേമികള്‍ക്ക് എതിര്‍പ്പ്. 

ചുട്ടെടുത്ത ഇളനീരിനകത്ത് മുട്ട കലക്കിയൊഴിച്ച് തയ്യാറാക്കുന്ന 'കോക്കനട്ട് എഗ്' ആണത്രേ ഇത്. ആദ്യം ഇളനീര്‍ തൊണ്ടോടെ തീയിലിട്ട് ചുട്ടെടുക്കുകയാണ് ചെയ്യുന്നത്. ശേഷം ചകിരിയെല്ലാം നീക്കം ചെയ്ത് മുകളില്‍ മാത്രമായി ഒരല്‍പം ഭാഗം തുറക്കുകയാണ്.

ഇതിലൂടെ ആവി പൊങ്ങുന്നത് കാണാം. അകത്ത് ഇളനീര്‍ തിളയ്ക്കുകയാണ്. ഇതിലേക്കാണ് മുട്ട പൊട്ടിച്ച് ചേര്‍ക്കുന്നത്. ശേഷം നന്നായി ഇളക്കി യോജിപ്പിച്ച് ഇളനീര്‍ അതുപോലെ തന്നെ അടച്ചുവച്ച് പാക്ക് ചെയ്യുകയാണ്. ഇത് ശരിക്കും എവിടെയെങ്കിലും തയ്യാറാക്കി വില്‍ക്കുന്ന വിഭവം തന്നെയാണോ, അങ്ങനെയെങ്കില്‍ എവിടെയാണിത് ഉപയോഗിക്കുന്നത് എന്നതൊന്നും വ്യക്തമല്ല. 'ഇന്ത്യയിലെ ഫുഡ് വ്ളോഗേഴ്സ് ഇത് കാണല്ലേ....' എന്ന രസകരമായ അടിക്കുറിപ്പോടെയാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

വീഡിയോ കണ്ട മിക്കവരും ഇത് വിചിത്രമായ അനുഭവമാണെന്നും കഴിച്ചുനോക്കാൻ പോലും താല്‍പര്യമില്ലെന്നുമാണ് അഭിപ്രായപ്പെട്ടിരിക്കുന്നത്. എന്തൊക്കെ കാണണമെന്നും, ഇത്തരത്തില്‍ ഓരോ വിഭവങ്ങളെയും നശിപ്പിക്കുന്ന പരീക്ഷണങ്ങളെ കയ്യടിച്ച് പ്രോത്സാഹിപ്പിക്കാനാകില്ലെന്നുമെല്ലാം കമന്‍റുകളുണ്ട്. നെഗറ്റീവ് കമന്‍റുകളാണ് ഏറെ കിട്ടിയതെങ്കിലും വീഡിയോ ശ്രദ്ധിക്കപ്പെട്ടുവെന്നതാണ് സത്യം. വൈറലായ വീഡിയോ നിങ്ങളും കണ്ടുനോക്കൂ...

 

Also Read:- മീനുകള്‍ നീന്തുന്ന വെള്ളത്തില്‍ കാലിട്ടിരുന്ന് കാപ്പി കുടിക്കാം; വീഡിയോ വൈറലാകുന്നു...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios