ചിക്കനിഷ്ടപ്പെടുന്ന മിക്കവരും ഏറെ ഇഷ്ടപ്പെടുന്ന വിഭവമാണ് ചിക്കൻ വിംഗ്സ്. നമ്മള്‍ ഫ്രൈഡ് ചിക്കൻ വാങ്ങിക്കുന്നത് പോലെ തന്നെ ചിക്കൻ വിംഗ്സും പ്രത്യേകമായി വാങ്ങിക്കാൻ കിട്ടും.

ദിവസവും സോഷ്യല്‍ മീഡിയയിലൂടെ എത്രയോ വീഡിയോകളാണ് നമ്മുടെ കാഴ്ചവട്ടത്തേക്ക് കയറിവരാറ്, അല്ലേ? ഇവയില്‍ വലിയൊരു വിഭാഗവും ഭക്ഷണവുമായി ബന്ധപ്പെട്ടവയായിരിക്കുമെന്നത് തീര്‍ച്ച. അത്രമാത്രം കാഴ്ചക്കാരാണ് ഫുഡ് വീഡിയോകള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ ഉണ്ടാകാറ്.

ഓരോ നാടുകളിലൂടെയും യാത്ര ചെയ്ത് അവിടത്തെ തനത് രുചികളെ പരിചയപ്പെടുത്തുന്നതോ, അല്ലെങ്കില്‍ നമ്മുടെ നാട്ടുരുചികളെ തന്നെ ഓര്‍മ്മിപ്പിക്കുന്നതോ, ഭക്ഷണവുമായി ബന്ധപ്പെട്ട് വരുന്ന പുത്തൻ ട്രെൻഡുകളോ എല്ലാമാകാം ഫുഡ് വീഡിയോകളുടെ ഉള്ളടക്കം. 

എന്തായാലും ഫുഡ് വീഡിയോകള്‍ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടുകയും വ്യാപകമായി പങ്കുവയ്ക്കപ്പെടുകയുമെല്ലാം ചെയ്യാറുണ്ട്. ഇപ്പോഴിതാ ഇത്തരത്തില്‍ ഏറെ ശ്രദ്ധേയമായിരിക്കുന്നൊരു ഫുഡ് വീഡിയോയിലേക്കാണിനി നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്നത്. ഇത് പക്ഷേ ഭക്ഷണവുമായി ബന്ധപ്പെട്ട ഒരു 'ടിപ്' ആണ് നമുക്ക് പരിചയപ്പെടുത്തുന്നത്.

ചിക്കനിഷ്ടപ്പെടുന്ന മിക്കവരും ഏറെ ഇഷ്ടപ്പെടുന്ന വിഭവമാണ് ചിക്കൻ വിംഗ്സ്. നമ്മള്‍ ഫ്രൈഡ് ചിക്കൻ വാങ്ങിക്കുന്നത് പോലെ തന്നെ ചിക്കൻ വിംഗ്സും പ്രത്യേകമായി വാങ്ങിക്കാൻ കിട്ടും. എല്ലിനോട് ചേര്‍ന്നുള്ള മാംസം കഴിക്കാനിഷ്ടപ്പെടുന്നവരെല്ലാം തീര്‍ച്ചയായും ചിക്കൻ വിംഗ്സും ഇഷ്ടപ്പെടും.

എന്നാലിത് കഴിക്കാൻ ഒരു രീതിയുണ്ടെന്നാണ് ഈ വീഡിയോ കാണിക്കുന്നത്. എല്ല് മാറ്റിവച്ച് മാംസം മാത്രം അടര്‍ത്തിയെടുത്ത് വൃത്തിയായി ചിക്കൻ കഴിക്കാൻ സഹായകമാകുന്ന രീതിയാണിത്. വീഡിയോ കണ്ട വലിയൊരു വിഭാഗം പേരും ഇങ്ങനെയൊരു രീതി തങ്ങള്‍ക്ക് അറിയില്ലായിരുന്നു എന്ന് തന്നെയാണ് കമന്‍റിലൂടെ പറയുന്നത്. 

ഒരു പെണ്‍കുട്ടിയാണ് ചിക്കൻ വിംഗ്സ് കഴിക്കുന്നതിനുള്ള ശരിയായ രീതി വീഡിയോയിലൂടെ കാണിക്കുന്നത്. എന്തായാലും സംഗതി ഏറെ ശ്രദ്ധിക്കപ്പെട്ടു എന്ന് നിസംശയം പറയാം. നിരവധി പേരാണ് വീഡിയോ പങ്കുവയ്ക്കുന്നതും കമന്‍റിലൂടെ വീഡിയോ കൂടുതല്‍ പേരിലേക്ക് എത്തിക്കുന്നത്. രസകരമായ വീഡിയോ ഒന്ന് കണ്ടുനോക്കൂ...

View post on Instagram

Also Read:- 'മോമോസിനെ അപമാനിക്കരുത്'; പാചക പരീക്ഷണത്തിന് വിമര്‍ശനം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo