ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വിഷു സ്പെഷ്യൽ റെസിപ്പികള്‍. 'വിഷുരുചി'യില്‍ ഇന്ന് സുര്‍ജിത് സുരേഷ് തയ്യാറാക്കിയ പാചകക്കുറിപ്പ്.

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

Add Asianetnews as a Preferred SourcegooglePreferred


ഇത്തവണത്തെ വിഷുവിന് നല്ല ഹെൽത്തി റാഗി സേമിയ പായസം തയ്യാറാക്കിയാലോ? 

വേണ്ട ചേരുവകൾ 

റാഗി സേമിയ -1/2 കിലോ
പാൽ- 2 ലിറ്റർ
പഞ്ചസാര- 1/2 കിലോ
ഏലയ്ക്കാ പൊടി- 1/2 സ്പൂൺ
നെയ്യ്- 4 സ്പൂൺ
അണ്ടിപ്പരിപ്പ്- 4 സ്പൂൺ
ഉണക്കമുന്തിരി- 4 സ്പൂൺ

തയ്യാറാക്കുന്ന വിധം

റാഗി നല്ല പോലെ നെയ്യിൽ വറുത്തെടുക്കുക. അതിനുശേഷം പാല് വെച്ച് തിളച്ചു കഴിയുമ്പോൾ മാത്രം സേമിയ റാഗി ചേർത്തു കൊടുക്കുക. ശേഷം പഞ്ചസാരയും ഏലയ്ക്കാപ്പൊടിയും ചേർത്ത് നന്നായിട്ട് തിളപ്പിക്കുക. കുറുകി വരുമ്പോൾ ഇതിലേയ്ക്ക് നെയ്യില്‍ വറുത്തെടുത്തിട്ടുള്ള അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും കൂടി ചേർത്തു കൊടുക്കാവുന്നതാണ്.

Also read: വിഷുവിന് എളുപ്പത്തില്‍ ഒരു സേമിയ പായസം തയ്യാറാക്കാം; റെസിപ്പി