ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വിഷു സ്പെഷ്യൽ റെസിപ്പികള്‍. 'വിഷുരുചി'യില്‍ ഇന്ന് ദീപ നായര്‍ തയ്യാറാക്കിയ പാചകക്കുറിപ്പ്. 

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

ഈ വിഷുവിന് വീട്ടിലുള്ള ചക്ക കൊണ്ട് ഉണ്ണിയപ്പം തയ്യാറാക്കിയാലോ? 

വേണ്ട ചേരുവകൾ

ഉണക്കലരി- 1 1/4 കപ്പ്
ഉഴുന്നുപരിപ്പ് -1 ടീസ്പൂൺ
ചക്കച്ചുള -12 എണ്ണം
വെല്ലം (ശർക്കര) - 4 അച്ച് 
തേങ്ങ ചിരവിയത് - 1/4 മുറി
എണ്ണ/നെയ്യ് - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഒന്നേകാൽ കപ്പ് ഉണക്കലരിയും ഒരു ടേബിൾസ്പൂൺ ഉഴുന്നുപരിപ്പും കഴുകി കുതിർത്തു വയ്ക്കുക. ഇനി നന്നായി പഴുത്ത ചക്കച്ചുളകൾ നന്നായി അരക്കുക. ശേഷം അതിലേക്ക് കുതിർത്ത അരി ചേർത്ത് മയത്തിൽ അരക്കുക. വെള്ളം ആവശ്യമെങ്കിൽ മാത്രം ചേർത്താൽ മതി. ഇനി കട്ടിയുള്ള മാവിലേക്ക് ചൂടോടെ ശർക്കര ഉരുക്കി അരിച്ചത് ഒഴിക്കുക. ഇനി തേങ്ങ ചിരവിയത് ചേർത്ത് നന്നായി ഇളക്കി മൂന്ന്- നാല് മണിക്കൂർ വച്ചതിനു ശേഷം നെയ്യ് ചൂടാക്കി ഉണ്ണിയപ്പം തയ്യാറാക്കാം. 

Also read: വിഷുവിന് നല്ല സോഫ്റ്റ് ഉണ്ണിയപ്പം വീട്ടില്‍ തയ്യാറാക്കാം; റെസിപ്പി