ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വിഷു സ്പെഷ്യൽ റെസിപ്പികള്‍. 'വിഷുരുചി'യില്‍ ഇന്ന് വിനോദ് രാമകൃഷ്ണൻ തയ്യാറാക്കിയ പാചകക്കുറിപ്പ്. 

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

Add Asianetnews as a Preferred SourcegooglePreferred


വിഷു പുലരിയിൽ കഴിക്കാന്‍ നല്ല രുചികരമായ വിഷുക്കട്ട തയ്യാറാക്കിയാലോ?

വേണ്ട ചേരുവകൾ

ഉണക്കലരി (Brown rice)- 2 കപ്പ്
ജീരകം -1 സ്പൂൺ
ശർക്കര പാനി -1 കപ്പ്
തേങ്ങാ പാൽ- ഒന്നാം പാൽ, രണ്ടാം പാൽ, മൂന്നാം പാൽ
ഉപ്പ് -1 സ്പൂൺ
നെയ്യ് - 2 സ്പൂൺ

തയ്യാറാക്കുന്ന വിധം

ആദ്യം ഉണക്കലരി നന്നായിട്ട് കഴുകി വൃത്തിയാക്കി നല്ലതുപോലെ കുതിർത്തതിനു ശേഷം ഇതിനെ കുക്കറിലേയ്ക്ക് ഇട്ടുകൊടുക്കുക. ശേഷം ഇതിലേയ്ക്ക് തേങ്ങയുടെ രണ്ടാം പാലും മൂന്നാം പാലും ചേർത്ത് ഒറ്റ വിസിൽ വച്ച് വേവിച്ചെടുക്കുക. അതിനുശേഷം ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേയ്ക്ക് കുറച്ച് നെയ്യും വേവിച്ചു വെച്ചിട്ടുള്ള ചോറും ഒന്നാം പാലും ജീരകവും ഒരു നുള്ള് ഉപ്പും ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. ഇത് കട്ടയായി വരുമ്പോൾ നെയ്യ് പുരട്ടിയ ഒരു പാത്രത്തിലേക്ക് വെച്ചുകൊടുത്തതിന് ശേഷം നന്നായി തണുത്ത് കഴിയുമ്പോള്‍ ഇതിനെ മുറിച്ചെടുക്കാം. ഇനി അതിലേയ്ക്ക് ശർക്കര പാനി ഒഴിച്ചതിനു ശേഷം കഴിക്കാവുന്നതാണ്.

Also read: വിഷുവിന് കിടിലന്‍ രുചിയില്‍ തയ്യാറാക്കാം ഇൻസ്റ്റന്‍റ് ഉണ്ണിയപ്പം; റെസിപ്പി