ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വിഷു സ്പെഷ്യൽ റെസിപ്പികള്‍. 'വിഷുരുചി'യില്‍ ഇന്ന് പ്രഭ കൈലാസ് തയ്യാറാക്കിയ പാചകക്കുറിപ്പ്. 

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred


സ്പെഷ്യൽ വിഷു കഞ്ഞി, ചമ്മന്തി എന്നിവ തയ്യാറാക്കിയാലോ? 

വേണ്ട ചേരുവകൾ

പുഴുങ്ങലരി -2 കപ്പ്
പുളി അവര- 1/2 കപ്പ്
ഉപ്പ്- 1 സ്പൂൺ
ചെറുപയർ-1/2 കപ്പ്
ഉപ്പ്- 1 സ്പൂൺ
തേങ്ങ- 1 കപ്പ്
കടല പരിപ്പ്- 4 സ്പൂൺ
ചുവന്ന മുളക്- 4 എണ്ണം
ഉപ്പ്- 1/2 സ്പൂൺ
തേങ്ങ- 1 കപ്പ്

തയ്യാറാക്കുന്ന വിധം

പുഴുങ്ങലരി നന്നായിട്ട് കഴുകി വൃത്തിയാക്കി എടുക്കുക. അതിനുശേഷം പുളി അവര നല്ലതുപോലെ ഒന്ന് വറുത്തെടുക്കുക. ശേഷം ചെറുപയർ നന്നായിട്ട് വറുത്തെടുക്കാം. അതിനുശേഷം മിക്സിയിൽ ഒന്ന് അരച്ചെടുക്കുക. ശേഷം കുക്കറിലേയ്ക്ക് അരിയും ചെറുപയറും പുളി അവരയും ചേർത്തു നല്ലതുപോലെ വേവിച്ചതിനുശേഷം ഉപ്പും ചേർത്ത് തേങ്ങയും ചേർത്ത് കൊടുക്കുക. ഇതോടെ വിഷു കഞ്ഞി റെഡി. ഇനി ചമ്മന്തി തയ്യാറാക്കുന്നതിനായി തേങ്ങ നല്ലതുപോലെ വറുത്തെടുക്കുക. അതിനുശേഷം കടലപ്പരിപ്പും ചുവന്ന മുളകും നല്ലതുപോലെ വറുത്ത് ഈ തേങ്ങയും പരിപ്പും മുളകും ആവശ്യത്തിന് ഉപ്പും ചേർത്ത് കുറച്ചു വെള്ളം മാത്രം ഒഴിച്ച് അരച്ചെടുക്കുക. ഇതോടെ ചമ്മന്തിയും റെഡി. 

YouTube video player

Also read: വിഷു സ്പെഷ്യല്‍ വിഷു കഞ്ഞി തയ്യാറാക്കാം എളുപ്പത്തില്‍; റെസിപ്പി