ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വിഷു സ്പെഷ്യൽ റെസിപ്പികള്‍. 'വിഷുരുചി'യില്‍ ഇന്ന് വിനോദ് രാമകൃഷ്ണൻ തയ്യാറാക്കിയ പാചകക്കുറിപ്പ്.

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

വിഷുവിന് കഴിക്കാനായി നല്ല ഹെല്‍ത്തി വിഷു കഞ്ഞി തയ്യാറാക്കിയാലോ? 

വേണ്ട ചേരുവകൾ

പച്ചരി - 2 കപ്പ്‌
ശർക്കര - 2 കപ്പ്
തേങ്ങ പാൽ - 4 കപ്പ്
വൻപയർ - 1 കപ്പ്‌

തയ്യാറാക്കുന്ന വിധം

ആദ്യം തേങ്ങയുടെ രണ്ടാം പാലിൽ പച്ചരി നല്ലതുപോലെ ഒന്ന് വേവിച്ചെടുക്കുക. ഇനി വൻപയർ വെള്ളത്തിൽ എട്ട് മണിക്കൂർ കുതിരാൻ ഇട്ടതിനുശേഷം കുക്കറിൽ വച്ച് നല്ലതുപോലെ ഒന്ന് വേവിച്ചെടുത്തു മാറ്റിവയ്ക്കുക. ശേഷം തേങ്ങാപ്പാലിൽ പച്ചരി നല്ലതുപോലെ വെന്തു കുറുകിയതിനുശേഷം അതിലേയ്ക്ക് ആവശ്യത്തിന് ശർക്കരപ്പാനിയും വേവിച്ച വൻപയറും കൂടി ചേർത്ത് ഇളക്കി യോജിപ്പിച്ച് എടുക്കാവുന്നതാണ്. ഇതോടെ നല്ല രുചികരമായിട്ടുള്ള വിഷുക്കഞ്ഞി റെഡി. 

Also read: വിഷുവിന് തയ്യാറാക്കാം സ്പെഷ്യൽ വിഷുക്കട്ട; റെസിപ്പി