ഈ വിഷുവിന് സ്പെഷ്യൽ റവ ഉണ്ണിയപ്പം തയ്യാറാക്കിയാലോ? ദീപ നായർ തയ്യാറാക്കിയ പാചകക്കുറിപ്പ്...

'ഈ വിഷു വ്യത്യസ്ത വിഭവങ്ങൾ കൊണ്ട് കൂടുതൽ ആഘോഷമാക്കാം. ഇത്തവണത്തെ വിഷു ആഘോഷമാക്കാൻ വിഷു സ്പെഷ്യൽ പാചകക്കുറിപ്പുകൾ ഞങ്ങൾക്ക് അയക്കൂ. നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Vishu Recipes എന്ന് എഴുതണം. മികച്ച വിഷു പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കുന്നതാണ്...'

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred


വിഷുക്കണിക്ക് ഉണ്ണിയപ്പം പ്രധാനമാണ്. ഇത്തവണ റവ കൊണ്ടാണ് ഉണ്ണിയപ്പം തയ്യാറാക്കിയിരിക്കുന്നത്. 

വേണ്ട ചേരുവകൾ...

വറുത്ത റവ - 1 1/2 കപ്പ്
തിളച്ച വെള്ളം - 1 1/2 കപ്പ്
ശർക്കരപ്പൊടി - 1 1/2 കപ്പ്
റോബസ്റ്റ പഴം - 1
ഏലയ്ക്ക - 5-6 എണ്ണം 
വെള്ളം - ആവശ്യത്തിന്
നെയ്യ് - 5 ഡെസെർട്ട് സ്പൂൺ
തേങ്ങ ചെറുതായി മുറിച്ചത് - 5 ഡെസെർട്ട് സ്പൂൺ
നെയ്യ് - 1 ടീസ്പൂൺ

തയ്യാറാക്കുന്ന വിധം...

  • റവ തിളച്ച വെള്ളം ചേർത്തിളക്കി 15 മിനിറ്റ് അടച്ചു വയ്ക്കുക.
  • കുതിർന്ന റവ, ശർക്കരപ്പൊടി, പഴം, ഏലയ്ക്ക, എന്നിവ മികിസി ജാറിലേയ്ക്കിട്ട് ആവശ്യത്തിന് വെള്ളമൊഴിച്ച് നല്ല മയത്തിൽ അരച്ചെടുക്കുക.
  • നെയ്യ് ചൂടാക്കി തേങ്ങ ചേർത്ത് സ്വർണ്ണനിറമാകുന്നതുവരെ വറുത്ത് മാവിലേക്ക് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. 
  • അപ്പക്കാരയിൽ നെയ്യ് തൂവി ഉണ്ണിയപ്പം ഉണ്ടാക്കിയെടുക്കാം. 

Also read: വിഷുവിന് വിളമ്പാൻ അമ്പലപ്പുഴ പാൽപ്പായസം; റെസിപ്പി

youtubevideo