userpic
user icon
0 Min read

Vishu 2025: വിഷുവിന് സ്പെഷ്യല്‍ ചൗവരി പായസം തയ്യാറാക്കാം; റെസിപ്പി

vishu special sago payasam recipe
vishu

Synopsis

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വിഷു സ്പെഷ്യൽ റെസിപ്പികള്‍. 'വിഷുരുചി'യില്‍ ഇന്ന് വിനോദ് രാമകൃഷ്ണൻ തയ്യാറാക്കിയ പാചകക്കുറിപ്പ്.
 

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

vishu special sago payasam recipe

 

നാളെ വിഷുവിന് രുചിയൂറും ചൗവരി പായസം തയ്യാറാക്കിയാലോ? 

വേണ്ട ചേരുവകൾ   

ചൗവരി - 1/2 കിലോ
പാൽ - 2 ലിറ്റർ
പഞ്ചസാര -1/2 കിലോ  
നെയ്യ് - 3 സ്പൂൺ
അണ്ടിപ്പരിപ്പ് - 4 സ്പൂൺ
മുന്തിരി- 4 സ്പൂൺ
ഏലയ്ക്കാ പൊടി - 1/2 സ്പൂൺ 

തയ്യാറാക്കുന്ന വിധം

ചൗവരി നല്ലതു പോലെ ഒന്ന് വെള്ളത്തിൽ കുതിർത്തെടുക്കുക. അതിനുശേഷം കുറച്ചു വെള്ളം ഒഴിച്ച് നന്നായിട്ട് ഒന്ന് വേവിച്ചെടുക്കുക. വെന്തതിനുശേഷം ഇതിലേയ്ക്ക് പാലും പഞ്ചസാരയും ചേർത്ത് വീണ്ടും ഇളക്കി യോജിപ്പിക്കുക. ഇനി പാകത്തിന് വെന്ത് കുറുകി തുടങ്ങുമ്പോൾ അതിലേയ്ക്ക് ആവശ്യത്തിന് ഏലയ്ക്കാ പൊടിയും ചേർത്ത് നല്ലതുപോലെ  തിളപ്പിച്ച് കുറുക്കിയെടുക്കുക.  അവസാനമായിട്ട് ഇതിലേയ്ക്ക് വറുത്തെടുത്തിട്ടുള്ള അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും കൂടി ചേർത്ത് കൊടുക്കുക.

Also read: വിഷുവിന് സ്വാദിഷ്ടമായ രുചിയിൽ ചെറുപയർ പരിപ്പ് പായസം തയ്യാറാക്കാം; റെസിപ്പി

Download App

Latest Videos