ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വിഷു സ്പെഷ്യൽ റെസിപ്പികള്‍. 'വിഷുരുചി'യില്‍ ഇന്ന് വിനി ബിനു തയ്യാറാക്കിയ പാചകക്കുറിപ്പ്. 

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

വേണ്ട ചേരുവകൾ 

1. 6 മണിക്കൂർ കുതിർത്ത അരി 3 കപ്പ്‌

2. ശർക്കര 2 കപ്പ്‌

3. ശർക്കരപ്പൊടി ഒരു കപ്പ്‌ വെള്ളത്തിൽ ഉരുക്കി അരിച്ചെടുത്തത് 

4.പാളയൻ കോടൻ പഴം 2 എണ്ണം

5.ഏലക്ക 5 എണ്ണം

6.മൈദ 1 കപ്പ്‌

7.തേങ്ങ തിരുമിയത് അല്ലെങ്കിൽ തേങ്ങ കൊത്തു ആവശ്യത്തിന്

8. ഉപ്പ് ഒരു നുള്ള്

9. നെയ്യ് ആവശ്യത്തിന് 

10.സൺഫ്ലവർ ഓയിൽ അല്ലെങ്കിൽ വെളിച്ചെണ്ണ ആവശ്യത്തിന് 

11. എള്ള് ഒരു സ്പൂൺ

12. ജീരകം

തയ്യാറാക്കുന്ന വിധം

ഒരു മിക്സിയുടെ ജാറിൽ കുതിർത്ത അരി, പഴം, എന്നിവ ശർക്കരപാനി ചേർത്തു നന്നായി അരച്ചെടുക്കുക. അതിലേക്കു മൈദയും ഉപ്പും ഏലയ്ക്കയും ചേർത്തു നന്നായി ഒന്നും കൂടെ അരെച്ചെടുത്തു ഒരു ഏഴ് മണിക്കൂർ ഒന്നു കുതിരാനായി മാറ്റി വയ്ക്കുക. ഇനി ഒരു പാൻ ചൂടാക്കി അതിലേക്കു നെയ്യ് ഒഴിച്ചു തേങ്ങ വറുത്തെടുക്കുക. അതിലേക്കു കുറച്ചു എള്ളു ജീരകം കൂടെ ചേർത്ത് മൂപിച്ചെടുത്തു. നേരെത്തെ തയ്യാറാക്കിയ മാവിലേക്കു ഇട്ടു കൊടുത്തു നന്നായി ഇളക്കി ( ഉണ്ണിയപ്പം മാവ് ഇഡലി മാവിന്റെ പരുവത്തിൽ ആയിരിക്കണം കട്ടി). ഇനി ഉണ്ണിയപ്പം ചട്ടി അടുപ്പിൽ വെച്ച് അതിലേക്കു എണ്ണ ഒഴിച്ച് ചൂടാക്കി ഇനി ഓരോ കുഴിയിലും മാവ് ഒഴിച്ചു തിരിച്ചും മറിച്ചും ഇട്ടാൽ നല്ല സോഫ്റ്റ്‌ ഉണ്ണിയപ്പം റെഡി ( ഉണ്ണിയപ്പം ഉണ്ടാക്കുമ്പോൾ തീ മീഡിയം flame ഇൽ വച്ചാൽ മതി. അല്ലെങ്കിൽ ഉണ്ണിയപ്പം അകം വേവാതെ ഇരിക്കും).

Unniyappam|Traditional Way Of Making Unniyappam|Kerala Style Unniyappam|Evening Snack #unniyappam

ഈ വിഷുവിന് വ്യത്യസ്ത രീതിയിൽ ചക്ക പായസം ഉണ്ടാക്കിയാലോ ?