Asianet News MalayalamAsianet News Malayalam

വിറ്റാമിൻ ഇ അടങ്ങിയ ഈ ഭക്ഷണങ്ങൾ കഴിക്കൂ; അറിയാം ഗുണങ്ങള്‍...

കൊഴുപ്പിൽ ലയിക്കുന്ന വിറ്റാമിൻ ഇ ശരീരത്തിൽ മികച്ച ആന്റി ഓക്‌സിഡന്റ് ആയി പ്രവർത്തിക്കുന്നു. ഇവ ശരീരത്തിലെ അമിത കൊഴുപ്പിനെ നീക്കം ചെയ്യാനും പേശികളുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 
 

vitamin E rich foods that should be part of your diet azn
Author
First Published Oct 22, 2023, 3:41 PM IST

ശരീരത്തിന്‍റെ ആരോഗ്യത്തിനും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ഒരു പോലെ വേണ്ട ഒന്നാണ് വിറ്റാമിൻ ഇ. കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദ്രോഗം, ക്യാൻസർ, ഓർമ്മക്കുറവ് തുടങ്ങിയ വിവിധ രോഗ സാധ്യതകളെ പ്രതിരോധിക്കാനും രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും ഇവ ഏറെ ഗുണം ചെയ്യും. കൂടാതെ 
ചര്‍മ്മത്തിന്‍റെയും തലമുടിയുടെയും ആരോഗ്യത്തിനും വിറ്റാമിന്‍ ഇ ആവശ്യമാണ്. കൊഴുപ്പിൽ ലയിക്കുന്ന വിറ്റാമിൻ ഇ ശരീരത്തിൽ മികച്ച ആന്റി ഓക്‌സിഡന്റ് ആയി പ്രവർത്തിക്കുന്നു. ഇവ ശരീരത്തിലെ അമിത കൊഴുപ്പിനെ നീക്കം ചെയ്യാനും പേശികളുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

വിറ്റാമിൻ ഇയുടെ കുറവു പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കാം. കൂടാതെ ഇവയുടെ കുറവു മുടികൊഴിച്ചിൽ, വരണ്ട ചർമ്മം എന്നിവയ്ക്കും കാരണമാകും.  വിറ്റാമിന്‍ ഇയില്‍ അടങ്ങിയിരിക്കുന്ന ആന്‍റി ഓക്സിഡന്‍റുകളാണ് ചര്‍മ്മ സംരക്ഷണത്തിന് സഹായിക്കുന്നത്. സൂര്യപ്രകാശം മൂലമുണ്ടാകുന്ന ചര്‍മ്മ പ്രശ്നങ്ങളില്‍ നിന്ന് സംരക്ഷിക്കാനും ഇവയ്ക്ക് കഴിയും. വിറ്റമിൻ ഇ ക്യാപ്സ്യൂളും ഇവയുടെ എണ്ണയും വിപണിയില്‍ ലഭ്യമാണ്. 

വിറ്റാമിന്‍ ഇ അടങ്ങിയ ചില ഭക്ഷണങ്ങളും അവയുടെ ഗുണങ്ങളും അറിയാം.... 

ഒന്ന്...

ബദാം ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ ഇ, മഗ്നീഷ്യം, അയേണ്‍, ഫൈബര്‍ തുടങ്ങിയവ അടങ്ങിയ ബദാം കഴിക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും ചര്‍മ്മത്തിന്‍റെയും തലമുടിയുടെയും ആരോഗ്യത്തിനും നല്ലതാണ്. 

രണ്ട്... 

സൂര്യകാന്തി വിത്തുകളാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബറും മഗ്നീഷ്യവും വിറ്റാമിന്‍ ഇയും അടങ്ങിയതാണ് സൂര്യകാന്തി വിത്തുകള്‍. ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിത്താനും രോഗ പ്രതിരോധശേഷി കൂട്ടാനും സൂര്യകാന്തി വിത്തുകള്‍ സഹായിക്കും. 

മൂന്ന്...  

ചീരയാണ് മൂന്നാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ ഇയും സിയും മഗ്നീഷ്യവും ഫോളേറ്റും മറ്റ് പോഷകങ്ങളും അടങ്ങിയ ചീര ശരീരത്തിന്‍റെ ആരോഗ്യത്തിനും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ഒരു പോലെ ഗുണം ചെയ്യും.

നാല്... 

നിലക്കടലയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ ഇയും മറ്റ് പോഷകങ്ങളും അടങ്ങിയ നിലക്കടല ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ശരീരത്തിന്‍റെയും ചര്‍മ്മത്തിന്‍റെയും ആരോഗ്യത്തിന് ഒരു പോലെ ഗുണം ചെയ്യും. 

അഞ്ച്... 

പപ്പായയിലും  വിറ്റാമിന്‍ ഇയും സിയും ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ചര്‍മ്മത്തിന്‍റെയും തലമുടിയുടെയും ശരീരത്തിന്‍റെയും ആരോഗ്യത്തിന് നല്ലതാണ്. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: വെറും വയറ്റില്‍ കറ്റാർവാഴ ജ്യൂസ് കുടിക്കൂ; അറിയാം ഈ ഗുണങ്ങള്‍...

youtubevideo

 

Follow Us:
Download App:
  • android
  • ios