കണ്ണിന്‍റെ കാഴ്ച ശക്തി കൂട്ടാനും കണ്ണുകളുടെ മൊത്തത്തിലുള്ള ആരോഗ്യം സംരക്ഷിക്കാനും വിറ്റാമിന്‍ എ സഹായിക്കും. ഇതിനായി ക്യാരറ്റ്, ഇലക്കറികള്‍, മാമ്പഴം, പപ്പായ, മുട്ട, സാല്‍മണ്‍ ഫിഷ് തുടങ്ങിയ വിറ്റാമിന്‍ എ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം.  

കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കേണ്ടത് ഏറെ പ്രധാനപ്പെട്ട കാര്യമാണ്. ചില വിറ്റാമിനുകളുടെ കുറവു മൂലം കണ്ണുകളുടെ ആരോഗ്യം മോശമാകാം. അത്തരത്തില്‍ കണ്ണുകളുടെ ആരോഗ്യത്തിന് വേണ്ട ഒന്നാണ് വിറ്റാമിന്‍ എ. കണ്ണിന്‍റെ കാഴ്ച ശക്തി കൂട്ടാനും കണ്ണുകളുടെ മൊത്തത്തിലുള്ള ആരോഗ്യം സംരക്ഷിക്കാനും വിറ്റാമിന്‍ എ സഹായിക്കും. ഇതിനായി ക്യാരറ്റ്, ഇലക്കറികള്‍, മാമ്പഴം, പപ്പായ, മുട്ട, സാല്‍മണ്‍ ഫിഷ് തുടങ്ങിയ വിറ്റാമിന്‍ എ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

അതുപോലെ കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കുന്ന ആന്‍റി ഓക്സിഡന്‍റായി വിറ്റാമിന്‍ ഇ പ്രവര്‍ത്തിക്കും. ഇതിനായി ചീര, ബദാം, സൂര്യകാന്തി വിത്തുകള്‍ തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്താം. വിറ്റാമിന്‍ സിയും കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും. ഇതിനായി ഓറഞ്ച്, നാരങ്ങ, ബ്രൊക്കോളി, സ്ട്രോബെറി തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

സിങ്ക് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതും കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ ഗുണം ചെയ്യും. ഇതിനായി അണ്ടിപ്പരിപ്പ്, ഓട്സ്, ബീന്‍സ്, മത്തങ്ങ വിത്ത്, ബദാം, മുട്ട, ചീസ്, മില്‍ക്ക് തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്താം. ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതും കണ്ണുകളുടെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. ഇതിനായി മത്സ്യം, ചിയ വിത്തുകള്‍, ഫ്ലാക്സ് സീഡ്, വാള്‍നട്സ് തുടങ്ങിയവ കഴിക്കാം. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: ലെമൺ ടീയോടൊപ്പം ഒരിക്കലും കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങൾ

youtubevideo