എല്ലുകളുടെ സാന്ദ്രത നഷ്ടപ്പെട്ടാല്‍ അവ എളുപ്പം പൊട്ടാന്‍ കാരണമാകും. എല്ലുകളുടെയും പേശികളുടെയും ആരോഗ്യ ക്ഷമതയ്ക്ക് ചില പ്രത്യേക വിറ്റാമിനുകളും ധാതുക്കളും ആവശ്യമാണ്.

എല്ലുകളുടെ ബലം ആരോഗ്യകരമായ ജീവിതത്തിന് അത്യന്താപേക്ഷിതമാണ്. എല്ലുകളുടെ സാന്ദ്രത നഷ്ടപ്പെട്ടാല്‍ അവ എളുപ്പം പൊട്ടാന്‍ കാരണമാകും. എല്ലുകളുടെയും പേശികളുടെയും ആരോഗ്യ ക്ഷമതയ്ക്ക് ചില പ്രത്യേക വിറ്റാമിനുകളും ധാതുക്കളും ആവശ്യമാണ്. അവ ഏതൊക്കെയാണെന്ന് നോക്കാം.

1. കാത്സ്യം

എല്ലുകളുടെ ആരോഗ്യത്തിന് ഏറ്റവും അനിവാര്യമായ ധാതുവാണ് കാത്സ്യം. കാത്സ്യം ശരീരത്തിൽ കുറയുമ്പോൾ സന്ധി വേദന, നാഡീ സംബന്ധമായ രോഗങ്ങൾ, കൈകാലുകളിൽ തളർച്ച, നടുവേദന തുടങ്ങിയ പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍ എല്ലുകളുടെ ആരോഗ്യത്തിനായി കാത്സ്യം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കേണ്ടത് പ്രധാനമാണ്. ഇതിനായി പാല്‍, സോയാ പാല്‍, ചീസ്, ഇലക്കറികള്‍, യോഗർട്ട്, എള്ള്, ചിയാ സീഡ്, നട്സ് തുടങ്ങിയ കാത്സ്യം അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുക.

2. വിറ്റാമിന്‍ ഡി

കാത്സ്യത്തിന്‍റെ ആഗിരണത്തിന് വിറ്റാമിന്‍ ഡി പ്രധാനമാണ്. അതിനാല്‍ എല്ലുകളുടെ ആരോഗ്യത്തിനായി വിറ്റാമിന്‍ ഡി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക. ഇതിനായി ഫാറ്റി ഫിഷ്, മുട്ടയുടെ മഞ്ഞ, ഓറഞ്ച് ജ്യൂസ്, കൂണ്‍ തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്തുക.

3. മഗ്നീഷ്യം

മഗ്നീഷ്യത്തിന്‍റെ കുറവും എല്ലുകളുടെ സാന്ദ്രത നഷ്ടപ്പെടാന്‍ കാരണമാകും. ഇതിനെ പരിഹരിക്കാന്‍ നട്സ്, സീഡുകള്‍, മുഴുധാന്യങ്ങള്‍, ചീര തുടങ്ങിയ മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുക.

4. പ്രോട്ടീന്‍

ഡയറ്റില്‍ പ്രോട്ടീന്‍ ഉള്‍പ്പെടുത്തുന്നതും എല്ലുകള്‍ക്ക് പ്രധാനമാണ്. ഇതിനായി മുട്ട, കോഴിയിറച്ചി, പാല്‍, പയറുവര്‍ഗങ്ങള്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്താം.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.