ദിവസവും വാൾനട്ട് കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹത്തെ നിയന്ത്രിക്കാൻ സഹായിക്കുമെന്ന് പഠനം. വാൾനട്ടിൽ നാരുകൾ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ ഇത് ഷുഗർ പെട്ടെന്ന് കൂടാനുള്ള സാധ്യത കുറയ്ക്കും.മാത്രമല്ല വാൾനട്ടിന് ഗ്ലൈസെമിക് ഇൻഡക്സ് വളരെ കുറവാണ്.

15 മാത്രമാണ് വാൾനട്ടിന്റെ ജിഐ. അതുകൊണ്ടുതന്നെ ഇത് ആരോഗ്യകരമായ ഒരു ലഘുഭക്ഷണം കൂടിയാണ്. ഇൻസുലിൻ പ്രതിരോധം ഉണ്ടാകാൻ വാൾനട്ട് സഹായിക്കുന്നു.  രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു. അങ്ങനെ ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കുന്നു. ജേണൽ ഓഫ് ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്.

വാൾനട്ടിൽ ഒമേഗ 3 ഫാറ്റി ആസിഡ് പോലുള്ള ആരോഗ്യകരമായ കൊഴുപ്പുകൾ അടങ്ങിയിട്ടുണ്ട്. ഇവ കൊളസ്‌ട്രോൾ കുറച്ച് ഹൃദയാരോഗ്യമേകുന്നു. നട്സുകൾക്ക് കാൻസർ സാധ്യത തടയാൻ കഴിവുണ്ടെന്ന് ചില പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.

ഉച്ചയൂണിന് മുമ്പ് നേന്ത്രപ്പഴം കഴിക്കാം; ഗുണമിതാണ്..