പ്രമേഹം നിയന്ത്രിക്കുന്നതിന് ഏറ്റവും മികച്ച ലഘുഭക്ഷണമാണ് വാൾനട്ട്. ദിവസവും ഒരു പിടി വാൾനട്ട് കഴിക്കുന്നത്  ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കാൻ സഹായിക്കുമെന്ന് 2013-ൽ ജേണൽ ഓഫ് ന്യൂട്രീഷ്യനിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു.ഇൻസുലിൻ പ്രതിരോധം വർദ്ധിപ്പിക്കാനും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാനും ടൈപ്പ് -2 പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കാനും വാൾനട്ട് സഹായിക്കുന്നു.

കുതിർത്ത വാൾനട്ട് ദിവസവും കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹത്തെ നിയന്ത്രിക്കും. നാരുകൾ ധാരാളം അടങ്ങിയതിനാൽ പ്രമേഹരോഗികൾക്ക് ഇത് നല്ലതാണ്. ശരീരത്തിലേക്ക് രക്തത്തിലെ പഞ്ചസാര പുറന്തള്ളുന്നത് കുറയ്ക്കാൻ നാരുകൾ സഹായിക്കും. ഇത് ഷുഗർ പെട്ടെന്ന് കൂടാനുള്ള സാധ്യത കുറയ്ക്കും. മാത്രമല്ല വാൾനട്ടിന് ഗ്ലൈസെമിക് ഇൻഡക്സ് വളരെ കുറവാണ്.

15 മാത്രമാണ് വാൾനട്ടിന്റെ ജിഐ. ഗ്ലൈസെമിക് ഇൻഡെക്സ് (ജിഐ) സൂചിക 55 ൽ താഴെയുള്ള ഭക്ഷണങ്ങൾ പ്രമേഹരോഗികൾക്ക് അനുയോജ്യമാണെന്ന് വിദ​ഗ്ധർ പറയുന്നു. മാത്രമല്ല, വാൾനട്ടിൽ ഒമേഗ 3 ഫാറ്റി ആസിഡ് പോലുള്ള ആരോഗ്യകരമായ കൊഴുപ്പുകൾ ഉണ്ട്. ഇവ കൊളസ്‌ട്രോൾ കുറച്ച് ഹൃദയാരോഗ്യമേകുന്നു.

വാൾനട്ട് കഴിച്ചാൽ ഹൃദ്രോഗസാധ്യത കുറയ്ക്കാം; മറ്റ് ​ഗുണങ്ങൾ എന്തൊക്കെയാണെന്നോ...?