Asianet News MalayalamAsianet News Malayalam

പച്ചക്കറികൾ എങ്ങനെ കേടാകാതെ സൂക്ഷിക്കാം

ഓരോ പച്ചക്കറിയും ഓരോ വിധത്തിലാണ് സൂക്ഷിക്കേണ്ടത്. പച്ചക്കറികൾ അധികം ദിവസം കേടാകാതെ എങ്ങനെ സൂക്ഷിക്കാമെന്ന്‌ നോക്കാം...

Ways to Keep Your Fruits and Veggies Fresher for Longer
Author
Trivandrum, First Published Sep 8, 2020, 5:52 PM IST

പച്ചക്കറികൾ വാങ്ങി വീട്ടിലെത്തി കഴിഞ്ഞാൽ നേരെ ഫ്രിഡ്ജിൽ കൊണ്ട് വയ്ക്കുന്നവരുണ്ട്. പാചകം ചെയ്യാനായി എടുക്കുമ്പോൾ ചീഞ്ഞിരിക്കുകയും ചെയ്യുന്നു. എന്തുകൊണ്ടാണ് പച്ചക്കറികൾ ഫ്രിഡ്ജിൽ വച്ചിട്ടു കൂടി ഇങ്ങനെ പെട്ടെന്ന് കേടാകുന്നത്? അതിന്റെ പ്രധാന കാരണം, അവ സൂക്ഷിക്കുന്ന വിധം തന്നെയാണ്. ഓരോ പച്ചക്കറിയും ഓരോ വിധത്തിലാണ് സൂക്ഷിക്കേണ്ടത്. പച്ചക്കറികൾ അധികം ദിവസം കേടാകാതെ എങ്ങനെ സൂക്ഷിക്കാമെന്ന്‌ നോക്കാം...

വെള്ളരിക്ക...

 വെള്ളരിക്ക പരമാവധി മൂന്ന് ദിവസം മാത്രമേ ഫ്രിഡ്ജില്‍ സൂക്ഷിക്കാൻ പാടുള്ളൂ. ഏത്തയ്ക്ക, തക്കാളി എന്നിവയുടെ പരിസരത്ത് പോലും വെള്ളരിക്ക വയ്ക്കരുത്. ഇത് വെള്ളരിക്ക വേഗത്തില്‍ കേടാകാന്‍ കാരണമാകും.

Ways to Keep Your Fruits and Veggies Fresher for Longer

 

തക്കാളി...

നന്നായി പഴുത്ത തക്കാളി ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നതാണ് നല്ലത്. അതേസമയം അധികം പഴുക്കാത്ത തക്കാളി വേണമെങ്കില്‍ പുറത്ത് സൂക്ഷിക്കാം. മുറിച്ച തക്കാളി ഒരു കണ്ടയ്നറില്‍ സൂക്ഷിക്കാവുന്നതാണ്.

 

Ways to Keep Your Fruits and Veggies Fresher for Longer

 

ഉരുളക്കിഴങ്ങ്...

 ഉരുളക്കിഴങ്ങ് ഒറ്റയ്ക്ക് വയ്ക്കാൻ ശ്രമിക്കുക. പലപ്പോഴും ഉരുളക്കിഴങ്ങ്‌ സവാളയുടെയോ ആപ്പിളിന്റെയോ അടുത്ത് വയ്ക്കുമ്പോൾ പെട്ടെന്ന് മുള വരുന്നതായി കണ്ടിട്ടുണ്ടാകും, ഇതിനു കാരണം സവാള, ആപ്പിൾ എന്നിവയിൽ നിന്നുണ്ടാകുന്ന എഥിലെൻ വാതകമാണ്. അതിനാൽ സവാള, ഉള്ളി എന്നിവയുടെ കൂടെ സൂക്ഷിക്കാതിരിക്കുക.

 

Ways to Keep Your Fruits and Veggies Fresher for Longer

 

പച്ചമുളക്...

 പച്ചമുളകിന്റെ തണ്ടിലാണ് ബാക്ടീരിയ ആദ്യം പിടികൂടുന്നത്.  അതിനാൽ പച്ചമുളക് തണ്ട് കളഞ്ഞു വേണം സൂക്ഷിക്കാൻ. കേടായ ഏതെങ്കിലും മുളകുണ്ടെങ്കിൽ അത് ആദ്യമേ കളയുക. അല്ലെങ്കിൽ മറ്റു മുളകുകളിലേക്കും അത് വ്യാപിക്കും. 

 

Ways to Keep Your Fruits and Veggies Fresher for Longer

 

കറിവേപ്പില...

 കറിവേപ്പില എപ്പോഴും ആദ്യം വെള്ളത്തിൽ നല്ല പോലെ കഴുകി വെള്ളം തോരാനായി മാറ്റിവയ്ക്കുക. കേടായതോ, കറുപ്പ് കലർന്നതോ ആയ ഇലകളെല്ലാം എടുത്ത് കളയുക.

 

Ways to Keep Your Fruits and Veggies Fresher for Longer

 

വെള്ളം ഇല്ലാത്ത രീതിയിൽ ആയി കഴിഞ്ഞാൽ തണ്ടിൽ നിന്ന് കറിവേപ്പില ഇലകൾ എടുത്തതിന് ശേഷം വായു സഞ്ചാരം ഇല്ലാത്ത ഒരു കുപ്പിയിൽ അടച്ചു സൂക്ഷിക്കുക. ആഴ്ചകളോളം ഇങ്ങനെ കറിവേപ്പില കേടാകാതെ സൂക്ഷിക്കാം.

ദിവസവും പൈനാപ്പിള്‍ കഴിക്കാം; അറിയാം ഈ ആറ് ഗുണങ്ങള്‍...

Follow Us:
Download App:
  • android
  • ios