Asianet News MalayalamAsianet News Malayalam

ദിവസവും അവോക്കാഡോ കഴിക്കുന്നത് ശീലമാക്കൂ, ​ഗുണം ഇതാണ്

നാരുകൾ അടങ്ങിയ ആരോഗ്യകരമായ പഴവർ​ഗമാണ് അവോക്കാഡോ. ഒരു ഇടത്തരം അവോക്കാഡോയിൽ  ഏകദേശം 12 ഗ്രാം ഫൈബർ അടങ്ങിയിട്ടുണ്ട്. പ്രതിദിനം 28 മുതൽ 34 ഗ്രാം വരെ ഫൈബർ ശരീരത്തിലെത്തണമെന്നാണ് വിദ​ഗ്ധർ നിർദേശിക്കുന്നത്. 

What Happens When You Eat Avocados Every Day
Author
Thiruvananthapuram, First Published Dec 16, 2020, 11:01 AM IST

ദിവസവും ഒരു അവോക്കാഡോ കഴിക്കുന്നത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് പഠനം. ഇല്ലിനോയിസ് സർവ്വകലാശാലയിലെ ​ഗവേഷകർ പഠനം നടത്തുകയായിരുന്നു. നാരുകൾ അടങ്ങിയ ആരോഗ്യകരമായ പഴവർ​ഗമാണ് അവോക്കാഡോ. 

അവോക്കാഡോ കഴിക്കുന്നത് വിശപ്പ് കുറയ്ക്കാൻ സ​ഹായിക്കുന്നു. മാത്രമല്ല, ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും ഇത് ഏറെ നല്ലതാണ്. ഒരു ഇടത്തരം അവോക്കാഡോയിൽ ഏകദേശം 12 ഗ്രാം ഫൈബർ അടങ്ങിയിട്ടുണ്ട്. പ്രതിദിനം 28 മുതൽ 34 ഗ്രാം വരെ ഫൈബർ ശരീരത്തിലെത്തണമെന്നാണ് വിദ​ഗ്ധർ നിർദേശിക്കുന്നത്. 

 അവോക്കാഡോ ഉപഭോഗം പിത്തരസം ആസിഡുകളും ഫാറ്റി ആസിഡുകളും വർദ്ധിപ്പിച്ചു. ഈ മാറ്റങ്ങൾ ആരോഗ്യപരമായ  ധാരാളം ഗുണങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ജേണൽ ഓഫ് ന്യൂട്രീഷ്യനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. 

പഠനത്തിൽ പങ്കെടുത്ത 25 നും 45 നും ഇടയിൽ പ്രായമുള്ളവരിൽ 163 പേർ അമിതവണ്ണമുള്ളവരായിരുന്നു. ഭാരം കൂടുതലുള്ളവരോട് ദിവസവും അവോക്കാഡോ കഴിക്കാൻ നിർ​ദേശിച്ചു. പഠനത്തിന് പങ്കെടുത്തവരുടെ രക്തം, മൂത്രം എന്നിവയുടെ സാമ്പിളുകൾ പരിശോധിച്ചു. ഇവരിൽ വളരെ പെട്ടെന്ന് ഭാരം കുറയുന്നത് കാണാനായെന്ന് പഠനത്തിന് നേതൃത്വം നൽകിയ ​ഗവേഷകൻ ഷാരോൺ തോംസൺ പറഞ്ഞു.

തണുപ്പുകാലത്ത് ക്യാരറ്റ് ജ്യൂസ് കുടിക്കാം; അറിയാം ഗുണങ്ങള്‍...

Follow Us:
Download App:
  • android
  • ios