വിളമ്പിവച്ച ഭക്ഷണത്തിലേയ്ക്ക് തീ ആളിപ്പടരുന്നതാണ് ഈ വീഡിയോയിലുള്ളത്. ഗ്യാസ് സ്റ്റൗവില്‍ നിന്ന് കൈയിലെ ഗ്ലൗവിലേക്ക് തീ പകരുന്ന വെയ്റ്ററെ വീഡിയോയില്‍ കാണാം. പിന്നീട് അദ്ദേഹം ഭക്ഷണത്തിന് മുകളിലേക്ക് ഓയില്‍ പോലെയുള്ള വസ്തു ഒഴിക്കുന്നു.

റെസ്റ്റോറെന്‍റുകള്‍ തമ്മില്‍ കടുത്ത മത്സരം നടക്കുന്ന കാലമാണിത്. എങ്ങനെയും ആളുകളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യമാണ് ഇവര്‍ക്കുള്ളത്. അതിനായി ഭക്ഷണത്തില്‍ പല പരീക്ഷണങ്ങളും നടക്കുന്നുമുണ്ട്. ആളുകളെ ആകര്‍ഷിക്കിനായി റെസ്റ്റോറെന്‍റുകളില്‍ വ്യത്യസ്ത തരത്തില്‍ ഭക്ഷണം വിളമ്പാറുമുണ്ട്. 

അത്തരത്തില്‍ ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വിളമ്പിവച്ച ഭക്ഷണത്തിലേയ്ക്ക് തീ ആളിപ്പടരുന്നതാണ് ഈ വീഡിയോയിലുള്ളത്. ഗ്യാസ് സ്റ്റൗവില്‍ നിന്ന് കൈയിലെ ഗ്ലൗവിലേക്ക് തീ പകരുന്ന വെയ്റ്ററെ വീഡിയോയില്‍ കാണാം. പിന്നീട് അദ്ദേഹം ഭക്ഷണത്തിന് മുകളിലേക്ക് ഓയില്‍ പോലെയുള്ള വസ്തു ഒഴിക്കുന്നു. അതിനു ശേഷം കത്തുന്ന ഗ്ലൗ ഈ ഭക്ഷണത്തിന് മുകളിലേക്ക് പിടിക്കുമ്പോള്‍ തീ ഗ്ലൗവില്‍ നിന്ന് ഭക്ഷണത്തിലെത്തുന്നു. 

ട്വിറ്ററിലൂടെ ആണ് ഇതിന്‍റെ വീഡിയോ പ്രചരിക്കുന്നത്. ഈ സംഭവം ഇറാനിലാണെന്ന് ട്വിറ്ററില്‍ പങ്കുവച്ച വീഡിയോയ്ക്ക് താഴെ ഒരാള്‍ കമന്റ് ചെയ്തിട്ടുണ്ട്. കത്താന്‍ സഹായിക്കുന്ന ആ ഓയില്‍ ശരീരത്തിന് നല്ലതെന്നും അത് ആസ്വദിക്കുന്നതില്‍ മാത്രമേ രസമുള്ളൂവെന്നും മറ്റൊരാള്‍ കമന്റ് ചെയ്തിട്ടുണ്ട്.

Also Read: ദിവസവും കഴിക്കാം മുളപ്പിച്ച പയർ; അറിയാം ഈ ഗുണങ്ങള്‍...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

YouTube video player