ആന്‍റിഓക്സിഡന്‍റുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ക്യാൻസർ, ഹൃദ്രോഗം തുടങ്ങിയ പല രോഗ സാധ്യതകളെ കുറയ്ക്കാനും ചര്‍മ്മത്തിലെ പ്രായമാകുന്നതിന്‍റെ സൂചനകളെ തടയാനും ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

നമ്മുടെ ശരീരത്തിലെ കോശങ്ങളെ സംരക്ഷിക്കാൻ സഹായിക്കുന്ന സംയുക്തങ്ങളാണ് ആന്റിഓക്‌സിഡന്റുകൾ. ആന്‍റിഓക്സിഡന്‍റുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ക്യാൻസർ, ഹൃദ്രോഗം തുടങ്ങിയ പല രോഗ സാധ്യതകളെ കുറയ്ക്കാനും ചര്‍മ്മത്തിലെ പ്രായമാകുന്നതിന്‍റെ സൂചനകളെ തടയാനും ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. കൂടാതെ രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ആന്‍റി ഓക്സിഡന്‍റുകള്‍ സഹായിക്കുന്നു. ഇവയ്ക്ക് ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളുമുണ്ട്. 

ആന്‍റിഓക്സിഡന്‍റുകള്‍ ലഭിക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില പഴങ്ങളെ പരിചയപ്പെടാം. 

1. സിട്രസ് പഴങ്ങൾ

രോഗപ്രതിരോധശേഷി കൂട്ടാനും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തെ സംരക്ഷിക്കാനും സഹയിക്കുന്ന ശക്തമായ ആൻ്റിഓക്‌സിഡൻ്റായ വിറ്റാമിന്‍ സിയുടെ മികച്ച ഉറവിടമാണ് സിട്രസ് പഴങ്ങൾ. അതിനാല്‍ ഓറഞ്ച്, നാരങ്ങ, മുന്തിരി തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ആന്‍റിഓക്സിഡന്‍റുകള്‍ ലഭിക്കാന്‍ സഹായിക്കും. 

2. മാതളം 

ആൻ്റിഓക്‌സിഡന്‍റുകളുടെ മികച്ച ഉറവിടമാണ് മാതളം. മാതളം കഴിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാനും കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

3. ആപ്പിള്‍ 

ഹൃദയാരോഗ്യവും ചര്‍മ്മത്തിന്‍റെ ആരോഗ്യവും ഒരുപോലെ സംരക്ഷിക്കാന്‍ സഹായിക്കുന്ന ആൻ്റിഓക്‌സിഡന്‍റുകള്‍ അടങ്ങിയതാണ് ആപ്പിള്‍. ആപ്പിളില്‍ വിറ്റാമിന്‍ സിയും അടങ്ങിയിട്ടുണ്ട്.രോഗ പ്രതിരോധശേഷി കൂട്ടാനും ഇവ ഗുണം ചെയ്യും. 

4. പിയര്‍ 

വിറ്റാമിന്‍ സി അടക്കമുള്ള ആൻ്റിഓക്‌സിഡന്‍റുകള്‍ അടങ്ങിയതാണ് പിയര്‍ പഴം. കൂടാതെ നാരുകളും ഇവയിലുണ്ട്. ദഹനം മെച്ചപ്പെടുത്താനും കൊളസ്ട്രോള്‍ കുറയ്ക്കാനും ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും പിയര്‍ പഴം സഹായിക്കും. 

5. കിവി 

ആൻ്റിഓക്‌സിഡന്‍റുകള്‍‌ ധാരാളം അടങ്ങിയ ഫലമാണ് കിവി. വിറ്റാമിന്‍ സിയും അടങ്ങിയ കിവി രോഗ പ്രതിരോധശേഷി കൂട്ടാനും ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന പ്രഭാതഭക്ഷണങ്ങള്‍

youtubevideo