ഡോനട്ട് കഴിച്ച് ​ഗിന്നസ് വേൾഡ് റെക്കോർഡ്സിൽ ഇടം നേടിയ യുവതിയുടെ വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. യുകെയിലെ ബർമിങ്ഹാം സ്വദേശിയായ ലീ ഷട്ട്കീവർ എന്ന യുവതിയാണ് മിനിറ്റുകള്‍ കൊണ്ട് ഡോനട്ട് കഴിച്ച് റെക്കോർഡ് സൃഷ്ടിച്ചിരിക്കുന്നത്. 

മൂന്നുമിനിറ്റിനുള്ളിൽ ലീ കഴിച്ചത് പത്ത് ഡോനട്ടുകളാണ്. ​ഗിന്നസ് വേൾ‍ഡ് റെക്കോർഡ്സിന്റെ ഔ​ദ്യോ​ഗിക യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ പ്രചരിക്കുന്നത്. ലീ ഓരോ ഡോനട്ടുകളായെടുത്ത് ഒറ്റയടിക്ക് കഴിക്കുന്നതാണ് വീഡിയോയിൽ കാണുന്നത്.

 

സെപ്റ്റംബർ ഒന്‍പതിന് പുറത്തുവിട്ട വീഡിയോ ഇതിനോടകം എൺപതിനായിരത്തിലധികം പേരാണ് കണ്ടത്. നിരവധി പേരാണ് ലീയെ അഭിനന്ദിച്ച് രം​ഗത്തെത്തിയിരിക്കുന്നത്. 

 

Also Read: ഗിന്നസ് ബുക്കില്‍ ഇടം നേടി ഇന്ത്യയുടെ കടുവ സെന്‍സസ്...