വിശന്നിരിക്കുമ്പോള്‍ ഓർഡർ ചെയ്യുന്ന ഭക്ഷണം പ്രതീക്ഷിച്ച നിലവാരം പുലർത്താതിരിക്കുന്നത് ഉപഭോക്താക്കൾക്ക് കടുത്ത അമര്‍ശമുണ്ടാക്കും. അത്തരത്തില്‍ ഓർഡർ ചെയ്ത് കിട്ടിയ ഭക്ഷണം കണ്ട് അമ്പരന്നിരിക്കുകയാണ് ഇവിടെയൊരു യുവതി.

ഓണ്‍ലൈന്‍ വഴി സാധനങ്ങൾ വാങ്ങുമ്പോൾ പലർക്കും അബദ്ധങ്ങൾ സംഭവിക്കാറുണ്ട്. ഐഫോൺ ഓർഡർ ചെയ്തവര്‍ക്ക് സോപ്പും കല്ലുമൊക്കെ കിട്ടിയ സംഭവങ്ങള്‍ വരെ ഉണ്ടായിട്ടുണ്ട്. പലപ്പോഴും ഓർഡർ ചെയ്ത മൂല്യമുള്ള സാധനങ്ങളുടെ സ്ഥാനത്ത് മൂല്യമില്ലാത്ത വസ്തുക്കളാണ് ലഭിക്കുന്നത്. 

പ്രത്യേകിച്ച് വിശന്നിരിക്കുമ്പോള്‍ ഓർഡർ ചെയ്യുന്ന ഭക്ഷണം പ്രതീക്ഷിച്ച നിലവാരം പുലർത്താതിരിക്കുന്നത് ഉപഭോക്താക്കൾക്ക് കടുത്ത അമര്‍ശമുണ്ടാക്കും. അത്തരത്തില്‍ ഓർഡർ ചെയ്ത് കിട്ടിയ ഭക്ഷണം കണ്ട് അമ്പരന്നിരിക്കുകയാണ് ഇവിടെയൊരു യുവതി. ഫിലിപ്പീൻസിലാണ് സംഭവം നടന്നത്.

ഓൺലൈൻ ആപ്പ് വഴി ചിക്കൻ ഫ്രൈ ആണ് യുവതി ഓർഡർ ചെയ്തത്. എന്നാല്‍ കിട്ടിയതോ.. ‘ടവൽ ഫ്രൈ’ യും. ജോലിബീ എന്ന ഹോട്ടലില്‍ നിന്നാണ് യുവതി ഭക്ഷണം ഓര്‍ഡര്‍ ചെയ്തത്. മകനുവേണ്ടി ചിക്കൻ പീസുകൾ മുറിച്ചുനൽകാൻ ശ്രമിക്കുന്നതിനിടെയാണ് യുവതി വിചിത്രമായ ആ കാഴ്ച കണ്ടത്. അകത്ത് ഡീപ്പ് ഫ്രൈ ചെയ്ത രൂപുത്തിലുള്ള ടവ്വലാണ് യുവതിക്ക് കിട്ടിയത്.

ഇത് ശരിക്കും തന്നെ അമ്പരപ്പിച്ചുവെന്നും യുവതി പറയുന്നു. ഫ്രൈ ചെയ്ത ചിക്കനുള്ളിൽ എങ്ങനെയാണ് ടവ്വൽ കുടുങ്ങുക എന്നാണ് യുവതി ചോദിക്കുന്നത്. യുവതി തന്നെയാണ് ഇതിന്‍റെ ചിത്രങ്ങളും വീഡിയോകളും തന്‍റെ ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. സംഭവത്തില്‍ ബന്ധപ്പെട്ട അധികൃതർക്ക് യുവതി പരാതി നല്‍കുകയും ചെയ്തു.

Also Read: സൊമാറ്റോ വഴി ഭക്ഷണം വൈകി: ചോദ്യം ചെയ്ത യുവതിക്ക് മർദനം...

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona