സ്ട്രീറ്റ് ഫുഡ് തന്നെ ഓരോ നാട്ടിലും വ്യത്യസ്തമായ രുചി വൈവിധ്യങ്ങളിലാണ് കിട്ടാറ്. വ്യത്യസ്തമായ വിഭവങ്ങൾ, അവ തയ്യാറാക്കുന്നതിലെ വ്യത്യസ്തത വേറെയും. സ്ട്രീറ്റ് ഫുഡ് സ്റ്റാളുകൾ പലതും ലൈവ് പെർമോഫൻസിന്‍റെ കൂടി മേഖലയാകാറുണ്ട്. വഴിയാത്രക്കാരെ ആകർഷിക്കുന്നതിന് രസകരമായ പലതും ഇവർ ചെയ്യാറുണ്ട്. 

ഭക്ഷണപ്രിയർക്കെല്ലാം ഒരുപോലെ പ്രിയമാണ് സ്ട്രീറ്റ് ഫുഡ്. തെരുവിലെ കടകളിൽ തുറന്ന് വിൽപന നടത്തുന്ന ഭക്ഷണസാധനങ്ങൾ ശുചിത്വമില്ലെന്നും മറ്റും പ്രചാരണങ്ങൾ ഏറെ വരാറുണ്ടെങ്കിലും ഇതിനുള്ള ആരാധകർ എന്നും അങ്ങനെ തന്നെ നിലനിൽക്കും. 

സ്ട്രീറ്റ് ഫുഡ് തന്നെ ഓരോ നാട്ടിലും വ്യത്യസ്തമായ രുചി വൈവിധ്യങ്ങളിലാണ് കിട്ടാറ്. വ്യത്യസ്തമായ വിഭവങ്ങൾ, അവ തയ്യാറാക്കുന്നതിലെ വ്യത്യസ്തത വേറെയും. സ്ട്രീറ്റ് ഫുഡ് സ്റ്റാളുകൾ പലതും ലൈവ് പെർമോഫൻസിന്‍റെ കൂടി മേഖലയാകാറുണ്ട്. വഴിയാത്രക്കാരെ ആകർഷിക്കുന്നതിന് രസകരമായ പലതും ഇവർ ചെയ്യാറുണ്ട്. 

ചിലപ്പോൾ ഭക്ഷണം തയ്യാറാക്കുന്ന രീതിയിൽ തന്നെയാകും ഈ പെർഫോമൻസിന്‍റെ സാധ്യത. ഒരേ താളത്തിൽ നീട്ടി ചായ അടിക്കുന്നവരെ തെരുവോരത്തെ ചായക്കടകളിൽ കണ്ടിട്ടില്ലേ? അതുപോലെ. 

സമാനമായ രീതിയിൽ കഴിക്കാനെത്തുന്നവരെ അമ്പരപ്പിക്കുന്ന, സ്ട്രീറ്റ് ഫുഡ് സ്റ്റാളിലെ സ്ത്രീയുടെ വീഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ ഭക്ഷണപ്രേമികൾക്ക് പ്രിയപ്പെട്ടതായി മാറിയിരിക്കുന്നത്. 

നാഷിക്കിലെ ഒരു സ്ട്രീറ്റ് ഫുഡ് സ്റ്റാൾ ആണ് വീഡിയോയിലുള്ളത്. ഇവിടെ വട പാവ് ബജി തയ്യാറാക്കുകയാണിവർ. ആദ്യം ബണ്ണെടുത്ത്, അത് നെടുകെ കീറി അതിലേക്ക് ഉരുളക്കിഴങ്ങ് മസാല പുരട്ടി ഒരു ലെയർ ചീസും വച്ച് അത് മടക്കിയ ശേഷം കടലമാവിൽ മുക്കി പൊരിച്ചെടുക്കുകയാണ് ഇവർ ചെയ്യുന്നത്.

എന്നാൽ ബജി പൊരിച്ചെടുക്കുമ്പോൾ തിളയ്ക്കുന്ന എണ്ണയിൽ കൈ മുക്കിയാണ് ഇവർ സംഗതി തയ്യാറാക്കുന്നത്. ഇതെങ്ങനെയെന്ന് വീഡിയോ കാണുമ്പോൾ പലവട്ടം നമുക്ക് സംശയം തോന്നാം. കാരണം യാതൊരു ഭാവഭേദവുമില്ലാതെയാണ് ഇവരിത് ചെയ്യുന്നത്. 

ചിലരാകട്ടെ, കൈ കൊണ്ട് എല്ലാം ചെയ്യുന്നതിലെ ശുചിത്വമില്ലായ്മയാണ് ചോദ്യം ചെയ്യുന്നത്. ഈ രീതിയിൽ പാകം ചെയ്യുന്ന ഭക്ഷണം കഴിക്കാനും ബുദ്ധിമുട്ടില്ലാത്തവരുണ്ട്. അവർക്കേ ഇത് കാണുമ്പോഴും രുചിക്കൂ എന്ന് മാത്രം. എന്തായാലും കാണുമ്പോഴുള്ള കൌതുകത്തിന്‍റെ കാര്യത്തിൽ ഈ വീഡിയോ ഒട്ടും കുറവ് വരുത്തുന്നില്ല എന്ന് തന്നെ പറയാം.

നിരവധി പേരാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്. ഇവരിൽ വലിയൊരു വിഭാഗം പേരും ഇത് പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നു. എങ്ങനെയാണ് 'ചേച്ചി', ഇത് ചെയ്യുന്നതെന്നും, സംഗതി എന്തായാലും കലക്കിയെന്നും, മാജിക് പഠിച്ചിട്ടുണ്ടോയെന്നുമെല്ലാമാണ് വീഡിയോ കണ്ടവർ കമന്‍റുകളിലൂടെ ചോദിക്കുന്നത്. രസകരമായ വീഡിയോ ഒന്ന് കണ്ടുനോക്കൂ...

View post on Instagram

Also Read:- 'പ്രത്യേകതരം ചായ'; 'ഓവര്‍' ആണെന്ന് സോഷ്യല്‍ മീഡിയ