Asianet News MalayalamAsianet News Malayalam

'പരസ്യത്തില്‍ കാണിച്ചത് കള്ളം'; ഫുഡ് കമ്പനിക്കെതിരെ 40 ലക്ഷത്തിന്‍റെ കേസ് നല്‍കി സ്ത്രീ

പാചകം ചെയ്യുന്നതിനായി കമ്പനി പരസ്യത്തില്‍ അവകാശപ്പെടുന്ന അത്ര സമയമല്ല വേണ്ടിവരുന്നത് എന്നതാണ് ഇവരുടെ പരാതി. സൗത്ത് ഫ്ളോറിഡ സ്വദേശിയായ അമാൻഡ റമിറെസ് എന്ന സ്ത്രീയാണ് കേസിനാസ്പദമായ പരാതി നല്‍കിയിരിക്കുന്നത്. 

woman sues food company for false advertisement
Author
First Published Nov 28, 2022, 7:52 PM IST

ഏതുതരം ഉത്പന്നങ്ങള്‍ വില്‍ക്കുന്ന കമ്പനിയാണെങ്കിലും അവര്‍ നല്‍കുന്ന പരസ്യങ്ങളും അതില്‍ അവകാശപ്പെടുന്ന കാര്യങ്ങളും യഥാര്‍ത്ഥമല്ല എന്നുണ്ടെങ്കില്‍ നിയമപ്രശ്നം നേരിട്ടേക്കാം. ഉപഭോക്താവിന് തന്നെ ഇത്തരം വിഷയങ്ങളില്‍ കേസ് കൊടുക്കാവുന്നതാണ്. 

യുഎസില്‍ നിന്നുള്ള സമാനമായൊരു സംഭവമാണിപ്പോള്‍ വലിയ രീതിയില്‍ ശ്രദ്ധേയമാകുന്നത്. അതായത് പാചകം ചെയ്യുന്നതിനായി കമ്പനി പരസ്യത്തില്‍ അവകാശപ്പെടുന്ന അത്ര സമയമല്ല വേണ്ടിവരുന്നത് എന്നതാണ് ഇവരുടെ പരാതി. സൗത്ത് ഫ്ളോറിഡ സ്വദേശിയായ അമാൻഡ റമിറെസ് എന്ന സ്ത്രീയാണ് കേസിനാസ്പദമായ പരാതി നല്‍കിയിരിക്കുന്നത്. 

'ക്രാഫ്റ്റ് ഹെയ്ൻസ്' എന്ന കമ്പനിയുടെ മക്രോണിയും ചീസുമാണ് ഇവര്‍ വാങ്ങിച്ചത്. ഇത് മൂന്നര മിനുറ്റ് കൊണ്ട് പാകം ചെയ്തെടുക്കാമെന്നായിരുന്നു കമ്പനി പരസ്യം ചെയ്തിരുന്നത്. ഈ പരസ്യം കണ്ട് എട്ട് കപ്പോളം താൻ വാങ്ങിയെന്നും എന്നാല്‍ പരസ്യത്തില്‍ പറയുന്ന സമയമല്ല ഇത് തയ്യാറാകാൻ എടുക്കുന്നത് എന്നുമാണ് ഇവര്‍ ഉയര്‍ത്തിക്കാട്ടുന്ന പരസ്യം.

ഭക്ഷണം തയ്യാറാക്കാനുള്ള പല സ്റ്റെപ്പുകളില്‍ ഒന്നിന്‍റെ സമയം മാത്രമേ ഇത് ആകൂ എന്നും അങ്ങനെയെങ്കില്‍ ഇത് ഉപഭോക്താക്കളെ വഞ്ചിക്കുന്നതിന് സമാനമാണെന്നും കമ്പനി നിയമലംഘനമാണ് നടത്തുന്നതെന്നും അടക്കം പല പ്രശ്നങ്ങളും  ചൂണ്ടിക്കാട്ടിയാണ് വമ്പൻ തുകയ്ക്ക് ഇവര്‍ കേസ് നല്‍കിയിരിക്കുന്നത്. 40 ലക്ഷം രൂപയ്ക്കാണ്  കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. 

എന്നാല്‍ ഈ കേസിനെ നിയമപരമായി നേരിടാനാണ് കമ്പനിയുടെ തീരുമാനം. അമാൻഡ തന്‍റെ പരാതിയില്‍ ഉന്നയിച്ചിരിക്കുന്ന പ്രശ്നങ്ങളെല്ലാം ഖണ്ഡിക്കാൻ തങ്ങള്‍ക്ക് കഴിയുമെന്നാണ് വിശ്വസിക്കുന്നതെന്നും ഇവര്‍ അറിയിച്ചിരിക്കുന്നു. 

ഉത്പന്നങ്ങളുടെ തൂക്കം, ഗുണമേന്മ അടക്കം പരസ്യങ്ങളില്‍ നല്‍കുന്ന വാചകങ്ങള്‍ ഉപഭോക്താക്കള്‍ക്ക് പരിശോധിക്കാവുന്നതാണ്. ഈ അവകാശവാദങ്ങള്‍ ശരിയല്ലെന്ന് കണ്ടാല്‍ നിയമപരമായി നീങ്ങുകയും ചെയ്യാം. എന്നാല്‍ പലപ്പോഴും പരസ്യങ്ങളിലെ അവകാശവാദങ്ങളും യാഥാര്‍ത്ഥ്യവും തമ്മില്‍ താരതമ്യപ്പെടുത്താനോ, താരതമ്യപ്പെടുത്തിയാല്‍ പോലും പരാതിപ്പെടാനോ അധികം ഉപഭോക്താക്കളും തയ്യാറാകാറില്ല എന്നതാണ് സത്യം. 

Also Read:- സൊമാറ്റോയില്‍ നിന്നുള്ള അനുഭവം കമന്‍റ് ചെയ്ത് യുവതി; സംഭവം 'മുക്കാൻ ശ്രമം' എന്ന് ആരോപണം

Follow Us:
Download App:
  • android
  • ios