Asianet News MalayalamAsianet News Malayalam

Chocolate Sandwich Recipe : ഈ ചോക്ലേറ്റ് സാൻഡ്‌വിച്ച് തയ്യാറാക്കാൻ വെറും നാല് ചേരുവകൾ മതി; റെസിപ്പി

സാൻഡ്‌വിച്ച് ഇന്ന് പലർക്കും ഇഷ്ടമുള്ള ഭക്ഷണമാണ്. വീട്ടിൽ തന്നെ തയ്യാറാക്കാം രുചികരമായ സ്പെഷ്യൽ ചോക്ലേറ്റ് സാൻഡ്‌വിച്ച്...

world chocolate day how to make easy and tasty chocolate sandwich
Author
Trivandrum, First Published Jul 7, 2022, 11:13 AM IST

ഇന്ന് ജൂലൈ 7. ലോക ചോക്ലേറ്റ് ദിനം (world chocolate day). 2009 മുതൽ എല്ലാ വർഷവും ജൂലൈ 7ന് ലോക ചോക്ലേറ്റ് ദിനം ആഘോഷിക്കപ്പെടുന്നു. നാവിലെ രുചിക്കൊപ്പം ചോക്ലേറ്റ് നിങ്ങൾക്ക് സന്തോഷവും നൽകും. പോഷകങ്ങളുടെ ഒരു കലവറ തന്നെയാണ് ചോക്ലേറ്റ്. 

രുചി കൊണ്ട് മാത്രമല്ല, ഗുണം കൊണ്ടും ചോക്ലേറ്റ് പിന്നീട് എല്ലായിടത്തും പ്രിയം നേടുകയായിരുന്നു. ചോക്ലേറ്റിലെ പ്രധാന ചേരുവയായ കൊക്കോയിൽ ഫിനോളിക് സംയുക്തങ്ങൾ സജീവമാണെന്നും അവ ആരോഗ്യത്തിന് നല്ലതാണെന്നും പഠനങ്ങൾ പറയുന്നു. 

ചോക്ലേറ്റ് കൊണ്ട് നിങ്ങൾ എന്തെല്ലാം വിഭവങ്ങൾ തയ്യാറാക്കാറുണ്ട്? സാൻഡ്‌വിച്ച് ഇന്ന് പലർക്കും ഇഷ്ടമുള്ള ഭക്ഷണമാണ്. വീട്ടിൽ തന്നെ തയ്യാറാക്കാം രുചികരമായ സ്പെഷ്യൽ ചോക്ലേറ്റ് സാൻഡ്‌വിച്ച് (Chocolate Sandwich)...

വേണ്ട ചേരുവകൾ...

ബ്രെഡ് സ്ലൈസസ്                    10 എണ്ണം
ഡാർക്ക്‌ ചോക്ലേറ്റ്                    കാൽ കപ്പ്
ചോക്ലേറ്റ് സിറപ്പ്                       കാൽ കപ്പ്
വെണ്ണ                                          കാൽ കപ്പ്
ചോക്ലേറ്റ് ബോൾസ്               ഡെക്കറേറ്റ് ചെയ്യാൻ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം...

ബ്രെഡിന്റെ രണ്ട് വശത്തും വെണ്ണ നന്നായി പുരട്ടി ദോശകല്ലിലോ, സാൻഡ്‌വിച്ച് മേക്കറിലോ നന്നായി ചൂടാക്കി എടുക്കുക. മൊരിഞ്ഞ ബ്രഡിലേഡ്ലേക്ക് ചോക്ലേറ്റ് സിറപ്പ് ഒഴിച്ച് അതിലേക്കു ചോക്ലേറ്റ് പീസ് ചെറുതായി അരിഞ്ഞതും ചേർത്ത് മുകളിൽ പല നിറത്തിലെ ചോക്ലേറ്റ് ബോൾസ് കൂടെ ചേർത്ത് വീണ്ടും സാൻഡ്‌വിച്ച് മേക്കറിൽ വച്ചു നന്നായി ചൂടാക്കി എടുക്കുക. സ്പെഷ്യൽ ചോക്ലേറ്റ് സാൻഡ്‌വിച്ച് റെഡിയായി...

Read more ചോക്ലേറ്റ് സെക്‌സ് ഡ്രൈവ് മെച്ചപ്പെടുത്താൻ സഹായിക്കുമോ?

 

Follow Us:
Download App:
  • android
  • ios