ലോകപ്രശസ്തരായ ഷെഫുമാരുടേത് മുതല്‍ അധികമാരും അറിയാത്ത വ്ളോഗര്‍മാര്‍ വരെ ഇങ്ങനെ കുക്കിംഗ് വീഡിയോകള്‍ പങ്കുവയ്ക്കാറുമുണ്ട്. പ്രമുഖരാണെങ്കില്‍ മിക്കവാറും വീഡിയോ കാണുന്നവര്‍ അവര്‍ക്ക് അനുകൂലമായ കമന്‍റുകളേ ഇടാറുള്ളൂ

സോഷ്യല്‍ മീഡിയയില്‍ ദിവസവും എത്രയോ വീഡിയോകളാണ് നാം കാണാറ്, അല്ലേ? ഇവയില്‍ വലിയൊരു വിഭാഗം വീഡിയോകളും ഭക്ഷണവുമായി ബന്ധപ്പെട്ട് വരുന്നവയാണ് എന്നതാണ് സത്യം. ഭക്ഷണവുമായി ബന്ധപ്പെട്ട കാഴ്ചകളും അറിവുകളും വിവരങ്ങളുമെല്ലാം ആളുകളെ എളുപ്പത്തില്‍ ആകര്‍ഷിക്കാറുണ്ട്. അതുകൊണ്ട് തന്നെയാണ് ഇത്രയധികം ഫുഡ് വീഡിയോകള്‍ നിത്യേന വരുന്നത്.

ഇക്കൂട്ടത്തില്‍ ഏറ്റവുമധികം പേര്‍ കാണുന്നത് ഭക്ഷണം പാചകം ചെയ്തെടുക്കുന്നത് കാണിക്കുന്ന വീഡിയോകള്‍ തന്നെയാണെന്ന് നിസംശയം പറയാം. ലോകപ്രശസ്തരായ ഷെഫുമാരുടേത് മുതല്‍ അധികമാരും അറിയാത്ത വ്ളോഗര്‍മാര്‍ വരെ ഇങ്ങനെ കുക്കിംഗ് വീഡിയോകള്‍ പങ്കുവയ്ക്കാറുമുണ്ട്. പ്രമുഖരാണെങ്കില്‍ മിക്കവാറും വീഡിയോ കാണുന്നവര്‍ അവര്‍ക്ക് അനുകൂലമായ കമന്‍റുകളേ ഇടാറുള്ളൂ. എന്നാല്‍ ലോകപ്രശസ്തനായ ഒരു ഷെഫിന് ഇപ്പോള്‍ ഇന്ത്യയില്‍ നിന്ന് കിട്ടുന്ന നെഗറ്റീവ് കമന്‍റുകളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 

ഗോര്‍ഡൻ രാംസെ എന്ന ഷെഫിനെ കുറിച്ച് നിങ്ങളില്‍ പലരും കേട്ടിരിക്കും. ഭക്ഷണപ്രേമികളാണെങ്കില്‍ തീര്‍ച്ചയായും ഷെഫിനെ കുറിച്ച് കേട്ടിരിക്കും. ഇദ്ദേഹം ചിക്കൻ വച്ച് തയ്യാറാക്കുന്നൊരു ഡിഷ് ആണ് വീഡിയോയില്‍ കാണിച്ചിരിക്കുന്നത്. ഇന്ത്യൻ രീതിയില്‍ ഒരു ബട്ടര്‍ ചിക്കൻ എന്നിതിനെ പറയാം. പക്ഷേ ബട്ടര്‍ ചിക്കന്‍റെ സ്വതന്ത്രമായ അനുകരണം ആണ് ഷെഫ് ചെയ്തിരിക്കുന്നത്.

അതായത് ബട്ടര്‍ ചിക്കനില്‍ ചേര്‍ക്കുന്നതും ചേര്‍ക്കാത്തതുമായ ചേരുവകള്‍ അദ്ദേഹം തന്‍റെ അഭിരുചിക്ക് അനുസരിച്ച് ചേര്‍ക്കുകയാണ്. ഇത്തരത്തില്‍ ടൊമാറ്റോ സോസ് അല്‍പം അധികം ചേര്‍ത്തതിനെയാണ് ഇന്ത്യയില്‍ നിന്നുള്ള ഭക്ഷണപ്രേമികള്‍ പ്രധാനമായും ചോദ്യം ചെയ്തിരിക്കുന്നത്. 

സോസ് ചേര്‍ത്തുവെന്ന് വച്ച് ഡിഷ് കുഴപ്പമൊന്നുമില്ല, രുചികരമായിരിക്കുമെന്നാണ് കാണുമ്പോള്‍ തോന്നുന്നതെന്നും ഇതൊന്ന് പരീക്ഷിച്ചുനോക്കാൻ താല്‍പര്യമുണ്ടെന്നും കമന്‍റ് ചെയ്യുന്നവരും ഏറെ. എന്തായാലും ചര്‍ച്ച കൊഴുത്തതോടെ വീഡിയോ ഇന്ത്യക്കാര്‍ക്കിടയില്‍ വലിയ രീതിയില്‍ ശ്രദ്ധേയമായി. വീഡിയോ നിങ്ങളും കണ്ടുനോക്കൂ...

View post on Instagram

Also Read:- ഓംലെറ്റ് ഈസിയാക്കാൻ സൂത്രം; ഇങ്ങനെയാണെങ്കില്‍ ഓംലെറ്റ് വേണ്ടെന്ന് കമന്‍റുകള്‍-വീഡിയോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo