സീസണ്‍ ആയാലും മാമ്പഴത്തിന്‍റെ വിലയ്ക്കൊന്നും കുറവില്ലെന്ന് പരാതി പറയുന്നവരെ ഏറെ കാണാൻ സാധിക്കും. വിവിധ ഇനങ്ങള്‍ക്ക് അനുസരിച്ച് മാമ്പഴത്തിന്‍റെ വിലയില്‍ കാര്യമായ വ്യത്യാസം തന്നെ കാണാറുമുണ്ട്.

ഇത് മാമ്പഴക്കാലമാണ്. മാമ്പഴം ഒരുപാട് പേര്‍ക്ക് ഇഷ്ടപ്പെട്ടൊരു ഫ്രൂട്ടാണ്. സീസണ്‍ ആകുമ്പോള്‍ വീട്ടില്‍ മരമുള്ളവരാണെങ്കില്‍ അതില്‍ നിന്നും ബാക്കിയുള്ളവര്‍ മാര്‍ക്കറ്റില്‍ നിന്നുമെല്ലാം മാമ്പഴം വാങ്ങി കഴിക്കാറുണ്ട്. കുട്ടികളും കാര്യമായി കഴിക്കുന്നൊരു പഴം കൂടിയാണ് മാമ്പഴം. 

സീസണ്‍ ആയാലും മാമ്പഴത്തിന്‍റെ വിലയ്ക്കൊന്നും കുറവില്ലെന്ന് പരാതി പറയുന്നവരെ ഏറെ കാണാൻ സാധിക്കും. വിവിധ ഇനങ്ങള്‍ക്ക് അനുസരിച്ച് മാമ്പഴത്തിന്‍റെ വിലയില്‍ കാര്യമായ വ്യത്യാസം തന്നെ കാണാറുമുണ്ട്.

ഇപ്പോഴിതാ ലോകത്തിലെ തന്നെ ഏറ്റവും വില കൂടിയ മാമ്പഴമെന്ന പേരിലറിയപ്പെടുന്ന മാമ്പഴത്തെ കുറിച്ചാണ് പങ്കുവയ്ക്കുന്നത്. ബംഗാളിലെ സിലിഗൂരിയില്‍ നടന്ന മാമ്പഴ ഫെസ്റ്റിവെലില്‍ ഈ മാമ്പഴം പ്രദര്‍ശനത്തിന് എത്തിച്ചിരിക്കുകയാണ്.

'മിയാസാക്കി' എന്നാണീ മാമ്പഴത്തിന്‍റെ പേര്. മാമ്പഴപ്രേമികള്‍ക്കെല്ലാം എന്തായാലും നേരത്തെ തന്നെ ഈ മാമ്പഴത്തെ കുറിച്ച് അറിയുമായിരിക്കും. കാരണം വില കൊണ്ട് മാത്രം ലോകപ്രശസ്തി നേടിയ ഇനമാണ് 'മിയാസാക്കി'. 

ഇതിന്‍റെ വില എത്രയാണെന്ന് അറിയാമോ? കിലോയ്ക്ക് 2. 75 ലക്ഷം വില വരും ഇതിന്. തീര്‍ച്ചയായും കേള്‍ക്കുമ്പോള്‍ മിക്കവര്‍ക്കും അത്ഭുതം തോന്നും. എന്താണ് ഇതിന് ഇത്ര വിലയെന്നായിരിക്കും ഏവരും ചിന്തിക്കുക. 

സാധാരണ മാമ്പഴങ്ങളില്‍ നിന്ന് വ്യത്യസ്തമായി 15 ശതമാനം അധികം മധുരമാണത്രേ ഇതിലുള്ളത്. രുചിയും 'അപാര'മാണത്രേ. ജപ്പാനിലെ മിയാസാക്കി എന്ന പ്രദേശത്താണ് ആദ്യമായി ഈ മാമ്പഴം കൃഷി ചെയ്യപ്പെട്ടത്. ഇതോടെയാണ് ഇതിന് മിയാസാക്കി എന്ന പേര്‍ കിട്ടിയത്.

വളരെ സവിശേഷമായ കാലാവസ്ഥ വേണം ഇതിന് വളരാൻ. അത്രയും സൂക്ഷ്മമായി ആണ് ഇത് വിളയിച്ചെടുക്കുന്നത്. ചുവപ്പ് നിറത്തിലുള്ള തൊലിയും അകത്ത് കടും മഞ്ഞ നിറത്തില്‍ കൊതിയൂറുന്ന കാമ്പും. മറ്റ് മാമ്പഴങ്ങളോടൊന്നും താരതമ്യം ചെയ്യാനാകാത്ത മധുരവും രുചിയും കൂടിയാകുമ്പോള്‍ ലോകത്തിലെ തന്നെ ഏറ്റവും ഡിമാൻഡുള്ള- അല്ലെങ്കില്‍ വിലയുള്ള മാമ്പഴമായി മിയാസാക്കി മാറി. 

എന്തായാലും സിലിഗുരിയില്‍ നടന്ന മാമ്പഴ ഫെസ്റ്റിവെലില്‍ ഇരുന്നൂറ്റി അറുപതിലധികം വറൈറ്റികള്‍ ഉണ്ടായിരുന്നുവെങ്കിലും മിയാസാക്കി തന്നെയായിരുന്നു താരം. 

Scroll to load tweet…

Also Read:- പുരുഷന്മാര്‍ നിര്‍ബന്ധമായും കഴിക്കേണ്ട എട്ട് ഭക്ഷണങ്ങള്‍ ; കാരണം ഇതാണ്...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

Asianet News Live |Malayalam Live News|ഏഷ്യാനെറ്റ് ന്യൂസ് ലൈവ്|Kerala Live TV News