രാവിലെ കടയിലേക്ക് പോയി വൈകുന്നേരം സുഹൃത്തുക്കളുമൊന്നിച്ച് സമയം ചെലവിടുന്നതിനിടെയാണ് മൊമോസ് തീറ്റ മത്സരം നടന്നത്
ഗോപാല്‍ഗഞ്ച്: മൊമോസ് തീറ്റമത്സരം ദുരന്തമായി, 25 കാരന് ദാരുണാന്ത്യം. ബീഹാറിലെ ഗോപാല്‍ഗഞ്ചിലാണ് സംഭവം. സുഹൃത്തുക്കള്‍ തമ്മിലുള്ള മത്സരത്തിനിടയിലാണ് സംഭവം. വ്യാഴാഴ്ചയാണ് സംഭവം. ബിപിന്‍ കുമാര്‍ പാസ്വാര്‍ എന്ന ഇരുപത്തിയഞ്ചുകാരനാണ് അമിതമായ അളവില്‍ മൊമോസ് കഴിച്ച് മരിച്ചത്. എന്നാല്‍ സുഹൃത്തുക്കള്‍ ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയതെന്നാണ് ബിപിന്‍ കുമാര്‍ പാസ്വാന്‍റെ പിതാവ് ആരോപിക്കുന്നത്. മൊബൈല്‍ ഫോണ്‍ കടയിലെ ജീവനക്കാരനാണ് മരിച്ച യുവാവ്.
രാവിലെ കടയിലേക്ക് പോയി വൈകുന്നേരം സുഹൃത്തുക്കളുമൊന്നിച്ച് സമയം ചെലവിടുന്നതിനിടെയാണ് മൊമോസ് തീറ്റ മത്സരം നടന്നത്. കുറയധികം മൊമോസ് കഴിട്ടതിന് പിന്നാലെ യുവാവ് ബോധം കെട്ടുവീഴുകയായിരുന്നു. പിന്നാലെ സുഹൃത്തുക്കള്‍ യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. പൊലീസ് യുവാവിന്‍റെ മൃതഹേദം പോസ്റ്റ് മോര്‍ട്ടത്തിന് അയച്ചിട്ടുണ്ട്. സുഹൃത്തുക്കള്‍ മകനെ ഇല്ലാതാക്കാനായി മനപൂര്‍വ്വം ചെയ്ത നാടകമാണ് മൊമോ തീറ്റ മത്സരമെന്നാണ് പിതാവ് ആരോപിക്കുന്നത്. പിതാവിന്റെ ആരോപണത്തിന്‍റെ സത്യാവസ്ഥ കണ്ടെത്താന്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് വിശദമാക്കി.
നേരത്തെ തമിഴ്‌നാട്ടില്‍ തീറ്റ മത്സരത്തിനിടെ ഇഡ്ഡിലി തൊണ്ടിയില്‍ തുടുങ്ങി മത്സരാര്‍ത്ഥി മരിച്ചിരുന്നു. ചിന്നതമ്പി(42) എന്നയാളാണ് മരിച്ചത്. പുതുക്കോട്ടൈയിലെ ആലങ്കുടിക്ക് സമീപം പണ്ടികുടി ഗ്രാമത്തില്‍ പൊങ്കല്‍ ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച തീറ്റമത്സരത്തിനിടെയായിരുന്നു സംഭവം. മൂന്ന് മിനിറ്റിനുള്ളില്‍ വെള്ളം കുടിക്കാതെ പരമാവധി ഇഡ്ഡലി തിന്നുതീര്‍ക്കുക എന്നതായിരുന്നു മത്സരം. മത്സരത്തില്‍ പങ്കെടുത്ത ചിന്നതമ്പി 12 ഇഡ്ഡലി ഇതിനകം കഴിച്ചിരുന്നു. തൊണ്ടയില്‍ കുരുങ്ങിയ ഉടനെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും മരണം സംഭവിച്ചിരുന്നു.
കാറ്ററിംഗിനിടെ തീറ്റമത്സരം; അരമണിക്കൂറില്‍ 19 കാരന്‍ അകത്താക്കിയത് 2.5 കിലോ ബിരിയാണി
