പലയിടത്ത് നിന്നും സ്വന്തമാക്കുന്ന റെസിപ്പികളില്‍ പിന്നീട് താല്‍പര്യാര്‍ത്ഥം മാറ്റങ്ങള്‍ വരുത്തും. പരീക്ഷണങ്ങള്‍ നടത്തിനോക്കും. അങ്ങനെ തന്റേതായ സ്‌റ്റൈലിലാണ് ടോമിന്റെ 'കുക്കിംഗ്'

പാചകം ഒരു കലയാണെന്ന് നമ്മള്‍ കേട്ടിട്ടുണ്ട്. നല്ല ഭക്ഷണം കഴിക്കുമ്പോഴോ നന്നായി തയ്യാറാക്കിവച്ചിരിക്കുന്ന ഭക്ഷണം കാണുമ്പോഴോ ഒക്കെ ഇത് സത്യമാണെന്ന് തോന്നാറില്ലേ? അതെ, പാചകം ഒരു ജോലി എന്നതിലധികം കലയും കൂടിയാണ്. മനോഹരമായി, മനസര്‍പ്പിച്ച് ചെയ്യാവുന്ന കല. 

പൊതുവേ സ്ത്രീകളുടെ മേഖലയായിട്ടാണ് പാചകത്തെ അധികപേരും കാണുന്നത്. എന്നാല്‍ പ്രൊഫഷണല്‍ തലത്തിലേക്ക് ചെന്നാല്‍, അതായത് റെസ്‌റ്റോറന്റുകളിലും മറ്റും പാചകം ചെയ്യുന്നവരില്‍ വലിയൊരു വിഭാഗം പുരുഷന്മാരെ കാണാന്‍ സാധിക്കും. വീട്ടകങ്ങളിലെത്തുമ്പോഴാണ് പാചകം പുരുഷന്റെ ജോലിയല്ലെന്ന മനോഭാവം വരുന്നത്. 

എന്നാല്‍ വീട്ടിനുള്ളില്‍ തന്നെ സസന്തോഷം പാചകത്തെ ഏറ്റെടുക്കുന്ന പുരുഷന്മാരുമുണ്ട്. അങ്ങനെയൊരാളെ കുറിച്ചാണ് പറഞ്ഞുവരുന്നത്. 'മീല്‍സ് ഷീ ഈറ്റ്‌സ്' എന്ന ഇന്‍സ്റ്റഗ്രാം പേജിന്റെ ഉടമസ്ഥനായ ടോം എന്ന യുവാവിനെ കുറിച്ചാണ് സൂചിപ്പിക്കുന്നത്. പാചകത്തോട് ഏറെ താല്‍പര്യമുള്ള ടോമിന്റെ പ്രധാന വിനോദം ഭാര്യ റേച്ചലിന് 'സ്‌പെഷ്യല്‍' ആയ വിഭവങ്ങള്‍ തയ്യാറാക്കിക്കൊടുക്കുക എന്നതാണ്. 

View post on Instagram

പലയിടത്ത് നിന്നും സ്വന്തമാക്കുന്ന റെസിപ്പികളില്‍ പിന്നീട് താല്‍പര്യാര്‍ത്ഥം മാറ്റങ്ങള്‍ വരുത്തും. പരീക്ഷണങ്ങള്‍ നടത്തിനോക്കും. അങ്ങനെ തന്റേതായ സ്‌റ്റൈലിലാണ് ടോമിന്റെ 'കുക്കിംഗ്'. ഭാര്യക്ക് ഉണ്ടാക്കിക്കൊടുക്കുന്ന വിഭവങ്ങളുടെയെല്ലാം ചിത്രവും റെസിപ്പിയും പിന്നീട് ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവയ്ക്കും. 

View post on Instagram

ഭര്‍ത്താവ് തനിക്കായി സ്‌നേഹത്തോടെ തയ്യാറാക്കുന്ന വിഭവങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ കയ്യടി വാങ്ങുന്ന കാര്യം ഏറെക്കാലത്തോളം റേച്ചല്‍ അറിഞ്ഞില്ല. പിന്നീട് ചില സുഹൃത്തുക്കള്‍ പറഞ്ഞതോടെയാണ് റേച്ചല്‍ 'മീല്‍സ് ഷീ ഈറ്റ്‌സ്' പേജ് സന്ദര്‍ശിക്കുന്നത്. 

View post on Instagram

ടോമിന്റെയും റേച്ചലിന്റെയും ബന്ധം മാതൃകാപരമാണെന്നും അവരുടെ സന്തോഷകരമായ ജീവിതത്തിന്റെ പ്രതിഫലനമാണ് ആസ്വാദ്യകരമായ ഭക്ഷണങ്ങളുടെ ആഘോഷമെന്നും സോഷ്യല്‍ മീഡിയ സുഹൃത്തുക്കള്‍ കുറിക്കുന്നു.

Also Read:- ഇത് പറക്കും ദോശ; അഭിനന്ദിച്ച് ദോശപ്രേമികള്‍; വീഡിയോ കണ്ടത് 84 മില്യണ്‍ ആളുകള്‍....