വിവിധ രാജ്യങ്ങളിലെ രുചിഭേദങ്ങളോ വിവിധ ഭക്ഷണസംസ്കാരങ്ങളോ എല്ലാം പരിചയപ്പെടുത്തുന്ന ഇത്തരം ഫുഡ് വീഡിയോകള്‍ ഓരോ ദിവസവും അനവധിയാണ് വരുന്നത്.

രാത്രി അത്താഴം കഴിഞ്ഞ് കിടന്നാലും ഏറെ നേരത്തേക്ക് ഉറങ്ങാതിരിക്കുന്നവര്‍ വീണ്ടും മൊബൈല്‍ ഫോണില്‍ വീഡിയോകളും മറ്റും കണ്ടും പിന്നെയും മണിക്കൂറുകള്‍ തള്ളിനീക്കാറുണ്ട്. ഇങ്ങനെ ഉറങ്ങാതിരിക്കുമ്പോള്‍ വിശപ്പ് അനുഭവപ്പെടുകയും എന്തെങ്കിലും സ്നാക്സ് കഴിക്കുകയും ചെയ്യുന്നവരും ഏറെയാണ്. 

ചിലരാകട്ടെ പാതിരാത്രി അടുക്കളയില്‍ കയറി ലഘുവായ രീതിയില്‍ എന്തെങ്കിലും തയ്യാറാക്കി പോലും കഴിക്കാറുണ്ട്. ഇതിന് പിന്നില്‍ മറ്റൊരു മനശാസ്ത്രം കൂടി പ്രവര്‍ത്തിക്കുന്നുണ്ട്. അതായത്, പലര്‍ക്കും രാത്രി വൈകി 'ഫുഡ് വീഡിയോകള്‍' കാണുന്ന പതിവുണ്ട്. 

വിവിധ രാജ്യങ്ങളിലെ രുചിഭേദങ്ങളോ വിവിധ ഭക്ഷണസംസ്കാരങ്ങളോ എല്ലാം പരിചയപ്പെടുത്തുന്ന ഇത്തരം ഫുഡ് വീഡിയോകള്‍ ഓരോ ദിവസവും അനവധിയാണ് വരുന്നത്. ഇവ കാണുമ്പോഴും അത് നമ്മളില്‍ വിശപ്പനുഭവപ്പെടുത്തുകയും ഭക്ഷണം അന്വേഷിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യാം. പാചകം ചെയ്ത് കഴിക്കാൻ നമ്മെ ഉത്സാഹിപ്പിക്കുന്നതെല്ലാം മിക്കവാറും ഈ വീഡിയോകളുടെ പശ്ചാത്തലം തന്നെയാണ്. 

ഈ അനുഭവങ്ങളെല്ലാം പലര്‍ക്കും താരതമ്യപ്പെടുത്താൻ സാധിക്കുന്നതാണ്, അല്ലേ?

അങ്ങനെയെങ്കില്‍ തീര്‍ച്ചയായും 'യൂട്യൂബ്' പങ്കുവച്ച ട്വീറ്റും ഇതിന് പിന്നാലെയുണ്ടായ രസകരമായ ചര്‍ച്ചകളും നിങ്ങള്‍ക്ക് ആസ്വദിക്കാൻ സാധിക്കും. 

ഒരു ഡിന്നര്‍ ഒരുക്കാൻ പോകുന്നു. അതില്‍ ഞാൻ പുലര്‍ച്ചെ മൂന്ന് മണിക്ക് കണ്ട ഫുഡ് റെസിപികള്‍ വച്ചുള്ള വിഭവങ്ങള്‍ മാത്രമായിരിക്കും തയ്യാറാക്കിവയ്ക്കുക- ഇതായിരുന്നു 'യൂട്യൂബി'ന്‍റെ ട്വീറ്റ്. നിരവധി പേരാണ് യൂട്യൂബിന്‍റെ ട്വീറ്റിനോട് പ്രതികരണമറിയിക്കുകയും ഇതിനെ താഴെ കമന്‍റുകളിലായി നടക്കുന്ന രസകരമായചര്‍ച്ചകളില്‍ പങ്കെടുത്ത് സംസാരിക്കുന്നതും.

Scroll to load tweet…

യൂട്യൂബ് എങ്ങനെയാണ് തങ്ങളുടെ മനസ് വായിക്കുന്നതെന്നാണ് ഒരു വിഭാഗം പേര്‍ ചോദിക്കുന്നത്. മറുവിഭാഗമാകട്ടെ, ഇതിനെ സന്തോഷത്തോടെ സ്വാഗതം ചെയ്യുകയാണ്. രാത്രി വൈകി ഫുഡ് വീഡിയോകള്‍ കാണാറുണ്ടെന്നും, ഇവയെല്ലാം കഴിക്കാൻ കൊതി തോന്നാറുണ്ടെന്നും ഇത്തരമൊരു ഡിന്നറൊരുക്കുന്നത് തീര്‍ച്ചയായും തങ്ങളെ ആഹ്ളാദിപ്പിക്കുമെന്നുമെല്ലാം ഇവര്‍ കമന്‍റ് ചെയ്യുന്നു. ചിലര്‍ പാതിരാത്രികളില്‍ ഫുഡ് വീഡിയോകള്‍ കണ്ട് തങ്ങള്‍ തയ്യാറാക്കിയ വിഭവങ്ങളെ കുറിച്ചും എഴുതിയിരിക്കുന്നു.

കാര്യങ്ങളിങ്ങനെയാണെങ്കിലും അത്താഴം കഴിഞ്ഞ് കിടന്ന ശേഷം വീണ്ടും പാതിരാത്രിക്ക് സ്നാക്സ് അല്ലെങ്കില്‍ മറ്റ് ഭക്ഷണങ്ങള്‍ കഴിക്കുന്നത് അത്ര ആരോഗ്യകരമല്ല. രാത്രി വൈകിയും ജോലി ചെയ്യുന്നവരാണെങ്കില്‍ മാത്രം ഹെല്‍ത്തിയായ സ്നാക്സ് കഴിക്കാം. അല്ലാത്തപക്ഷം ഈ സമയം ഉറങ്ങി ശീലിക്കുന്നത് തന്നെയാണ് ഏറ്റവും ഉചിതം.

Also Read:- കുട്ടികള്‍ക്ക് തൈര് നല്‍കുന്നത് നല്ലതോ? കുട്ടികള്‍ക്ക് കൊടുക്കേണ്ട ഭക്ഷണങ്ങള്‍...