Asianet News MalayalamAsianet News Malayalam

പ്രതിരോധശേഷി കൂട്ടാന്‍ സിങ്ക് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാം...

ദഹനം, നാഡികളുടെ പ്രവര്‍ത്തനം, ശാരീരിക വളര്‍ച്ച തുടങ്ങിയവയ്ക്കും മെറ്റബോളിസം നിരക്ക് ഉയര്‍ത്താനുമൊക്കെ സിങ്ക് വളരെ നല്ലതാണ്.

zinc rich foods to boost your immunity
Author
Thiruvananthapuram, First Published Oct 26, 2020, 12:58 PM IST

കൊറോണ കാലത്ത് പ്രതിരോധശേഷി കൂട്ടാന്‍ സിങ്ക് അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. മറ്റേതൊരു പോഷകളെയും പോലെ തന്നെ ശരീരത്തിന് ഏറ്റവും അത്യാവശ്യമായ ഒരു ധാതുവാണ് സിങ്ക്. ദഹനം, നാഡികളുടെ പ്രവര്‍ത്തനം, ശാരീരിക വളര്‍ച്ച തുടങ്ങിയവയ്ക്കും മെറ്റബോളിസം നിരക്ക് ഉയര്‍ത്താനുമൊക്കെ സിങ്ക് വളരെ നല്ലതാണ്.

സിങ്ക് അടങ്ങിയിരിക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

ഒന്ന്...

ചിക്കനില്‍ സിങ്ക് ആവശ്യത്തിന് അടങ്ങിയിട്ടുണ്ട്. അതിനാല്‍ ചിക്കന്‍ സൂപ്പ്, ഗ്രില്‍ ചെയ്ത ചിക്കന്‍ എന്നിവ കഴിക്കുന്നതു വഴി അത്യാവശ്യം വേണ്ട സിങ്ക് ലഭിക്കും. 

രണ്ട്... 

പോഷകങ്ങളുടെ കലവറയാണ് മുട്ട. വിറ്റാമിന്‍ എ, ബി, സി ഡി, ഇ  എന്നിവ ഇതില്‍ അടങ്ങിയിരിക്കുന്നു. ഒപ്പം കാത്സ്യം, സോഡിയം, പൊട്ടാസ്യം, മഗ്നീഷ്യം, ഇരുമ്പ് എന്നിവയും മുട്ടയില്‍ അടങ്ങിയിട്ടുണ്ട്. ഒരു വലിയ മുട്ടയില്‍ അഞ്ച് ശതമാനത്തോളം സിങ്ക് അടങ്ങിയിട്ടുണ്ട് എന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. 

മൂന്ന്...

സിങ്കിന്റെ നല്ല സ്രോതസ്സാണ് പയറുവര്‍ഗങ്ങള്‍. കടല, പയര്‍, ബീന്‍സ് തുടങ്ങിയവയില്‍ ഒരു ദിവസത്തേക്ക് ആവശ്യമായ സിങ്ക് അടങ്ങിയിരിക്കുന്നു. 

നാല്...

ശരീരത്തിലെ ജലാംശം നില നിര്‍ത്താന്‍ ഏറെ സഹായകമായ ഒന്നാണ് തണ്ണിമത്തൻ. തണ്ണിമത്തന്‍ കുരുവും ആരോഗ്യത്തിന് നല്ലതാണ്. തണ്ണിമത്തന്‍ കുരുവില്‍ സിങ്ക് ഉൾപ്പെടെയുള്ള വിവിധതരം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്.

അഞ്ച്...

കശുവണ്ടിയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. സിങ്ക്, അയൺ, വിറ്റാമിൻ കെ, വിറ്റാമിൻ എ എന്നിവ ധാരാളമായി അടങ്ങിയ ഒന്നാണ് കശുവണ്ടി. 28 ഗ്രാം കശുവണ്ടിയിൽ 1.6 മില്ലിഗ്രാം സിങ്ക് അടങ്ങിയിട്ടുണ്ട്.

ആറ്...

ചെറിയ ഓയിസ്റ്ററില്‍ സിങ്ക് ധാരാളം അടങ്ങിയിട്ടുണ്ട്. മൂന്ന് ഔണ്‍സ് ഓയിസ്റ്ററില്‍ ദിവസവും ആവശ്യമായതിന്റെ 600 ശതമാനം സിങ്ക് അടങ്ങിയിട്ടുണ്ട്. പ്രതിരോധശേഷിയെ ഉയര്‍ത്തുന്ന ഒമേഗ 3 ഫാറ്റി ആസിഡും ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. 

zinc rich foods to boost your immunity

 

ഏഴ്...

ബ്ലൂബെറിയാണ് ഈ പട്ടികയിലെ അടുത്തത്. നിരവധി ആന്‍റിഓക്സിഡന്‍റുകളും സിങ്കും ഇവയില്‍ അടങ്ങിയിരിക്കുന്നു. 

Also Read: ഈ കൊവിഡ് കാലത്ത് പ്രതിരോധശേഷി കൂട്ടാൻ വിറ്റാമിൻ സി അടങ്ങിയ 6 ഭക്ഷണങ്ങൾ ശീലമാക്കൂ...

Follow Us:
Download App:
  • android
  • ios