Asianet News MalayalamAsianet News Malayalam

27 കൊല്ലം മുമ്പ് ഖത്തറില്‍ അര്‍ജന്റീന കപ്പുയര്‍ത്തി; ഓര്‍മകളിരമ്പുന്ന അതേ വേദിയില്‍ മെസിയും സ്‌കലോണിയും

ഖത്തര്‍ വേദിയായ അണ്ടര്‍ 20 യൂത്ത് ചാംപ്യന്‍ഷിപ്പില്‍ ബ്രസീലിനെ തകര്‍ത്തായിരുന്നു അര്‍ജന്റീനയുടെ കിരീട ധാരണം. 1997ലും 2001ലും പെക്കര്‍മാന്‍ അര്‍ജന്റീനയെ കിരീടത്തിലേക്ക് നയിച്ചു.

another final for Argentine football team in qatar after 27 years
Author
First Published Dec 18, 2022, 1:13 PM IST

ദോഹ: ഖത്തര്‍ ലോകകപ്പ് ഫൈനലില്‍ ഇന്ന് ഫ്രാന്‍സിനെതിരെ ലോകകപ്പ് ഫൈനലിന് ഇറങ്ങുമ്പോള്‍ അര്‍ജന്റീനയ്ക്ക് ഊര്‍ജ്ജമാവുക ഇതേ ഖത്തറില്‍ ഇരുപത്തിയേഴ് കൊല്ലം മുമ്പ് നേടിയ ഒരു കിരീടമാണ്. അണ്ടര്‍ 20 ലോകകപ്പില്‍ അന്ന് അര്‍ജന്റീനയെ കിരീടത്തിലേക്ക് നയിച്ച പെക്കര്‍മാനെന്ന വിഖ്യാത കോച്ചിന് കീഴില്‍ കളി പഠിച്ചവരാണ് ഇപ്പോഴത്തെ നായകന്‍ ലിയോണല്‍ മെസിയും, കോച്ച് സ്‌കലോണിയുമെല്ലാം. 1993 മുതല്‍ 2021 വരെയുള്ള നീണ്ട 28 കൊല്ലം അര്‍ജന്റൈന്‍ ടീം മറക്കാനാഗ്രിഹിക്കുന്ന വര്‍ഷങ്ങളാണ്.

കിരീടങ്ങളുടെ വറുതിക്കാലം. എന്നാല്‍ യൂത്ത് ചാംപ്യന്‍ഷിപ്പുകളില്‍ അര്‍ജന്റീനയുടെ അതീശത്വമായിരുന്നു. 1995ലാണ് ആ പടയോട്ടത്തിന് തുടക്കം കുറിക്കുന്നത്. ഹോസെ പെക്കര്‍മാനെന്ന ചാണക്യന് കീഴില്‍. ഖത്തര്‍ വേദിയായ അണ്ടര്‍ 20 യൂത്ത് ചാംപ്യന്‍ഷിപ്പില്‍ ബ്രസീലിനെ തകര്‍ത്തായിരുന്നു അര്‍ജന്റീനയുടെ കിരീട ധാരണം. 1997ലും 2001ലും പെക്കര്‍മാന്‍ അര്‍ജന്റീനയെ കിരീടത്തിലേക്ക് നയിച്ചു. 1997ല്‍ കിരിടം നേടിയ ടീമില്‍ അംഗങ്ങളായിരുന്നു ഇന്നത്തെ അര്‍ജന്റൈന്‍ പരിശീലകന്‍ സ്‌കലോണിയും സഹ പരിശീലകന്‍ പാബ്ലൊ ഐമറും. 

മുഖ്യ ടീമിന്റെ ചുമതലയിലേക്ക് പെക്കര്‍മാര്‍ മാറിയെങ്കിലും യുവനിര ആ ആവേശം കാത്തു. 2005ലും 2007ലും കിരീടം. മെസിയായിരുന്നു 2005 ലോകകപ്പിന്റെ താരം. വൈകാതെ മെസിക്ക് ദേശീയ ടീമിന്റെ വിളിയെത്തി. അന്ന് ടീമിന്റെ പരിശീലകന്‍ പെക്കര്‍മാന്‍. 2006ല്‍ മെസി ലോകകപ്പില്‍ ്അരങ്ങേറുമ്പോഴും പെക്കര്‍മാനായിരുന്നു കോച്ച്. എന്നാല്‍ ടീം ക്വാര്‍ട്ടറില്‍ ജര്‍മനിയോട് തോറ്റ് പുറത്തായി. അങ്ങനെ പെക്കര്‍മാന് കിഴീല്‍ കളി പഠിച്ച താരങ്ങള്‍ ഒരിക്കല്‍ കൂടി ഖത്തറിന്റെ മണില്‍ നിധി തേടിയിറങ്ങുകയാണ്.

രാത്രി എട്ടരയ്ക്ക് ലുസൈല്‍ സ്റ്റേഡിയത്തിലാണ് മത്സരം. ലോക വേദിയിലെ മൂന്നാം കിരീടമാണ് ഇരുടീമുകളും ലക്ഷ്യമിടുന്നത്. ലോകം ഒരു കാല്‍പന്തിന് പിന്നാലെ പാഞ്ഞ ഒരുമാസക്കാലത്തിന് കൂടിയാണ് ഇന്ന് അവസാനമാകുന്നത്. ഇതിഹാസ പൂര്‍ണതയ്ക്ക് ലോകകപ്പിന്റെ മേമ്പൊടി കൂടി വേണമെന്ന് വാശി പിടിക്കുന്നവര്‍ക്ക് മറുപടി നല്‍കി ലിയോണല്‍ മെസിക്ക് കിരീടമുയര്‍ത്താനാവുമോ എന്നാണ് ലോകമാകെ ഉറ്റുനോക്കുന്നത്. 

മാത്രമല്ല, എയ്ഞ്ചല്‍ ഡി മരിയയേയും ഇനി അര്‍ജന്റീന ജേഴ്‌സിയില്‍ കാണില്ല. ലോകകപ്പ് ഫൈനല്‍ തന്റെ അവസാന മത്സരമായിരിക്കുമെന്ന് ഡി മരിയ പ്രഖ്യാപിച്ച് കഴിഞ്ഞു. മെസിയുടെ അവസാന ലോകകപ്പ് മത്സരം കൂടിയാണിത്. രണ്ട് വട്ടം ലോക കിരീടത്തില്‍ മുത്തമിടുക എന്ന് അതുല്യ നേട്ടമാണ് ഫ്രാന്‍സിനെ കാത്തിരിക്കുന്നത്.

2022 ഡിസംബര്‍ 18ന് മെസി കപ്പ് ഉയര്‍ത്തുമെന്ന് ഏഴ് വര്‍ഷം മുമ്പ് പ്രവചനം; കണ്ണുതള്ളി ഫുട്ബോള്‍ ലോകം

Follow Us:
Download App:
  • android
  • ios