പുരസ്‌കാരം ആരുനേടുമെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ഫുട്‌ബോള്‍ ലോകം. ലോകകപ്പ് വിജയം സ്വന്തമാക്കിയ മെസിയും ഹാട്രിക് കിരീടം നേടിയ യുവതാരം എര്‍ലിംഗ് ഹാലന്‍ഡും തമ്മിലായിരിക്കും പ്രധാന മത്സരം.
സൂറിച്ച്: ഈവര്‍ഷത്തെ ഏറ്റവും മികച്ച താരത്തിനുള്ള ബാലോണ്‍ ഡി ഓര്‍ പുരസ്‌കാരത്തിനായി ഫ്രാന്‍സ് ഫുട്‌ബോള്‍ മാഗസിന്‍ പുറത്തിറക്കിയ ചുരുക്കപ്പട്ടികയില്‍ ഇടംപിടിച്ചത് മുപ്പത് താരങ്ങളാണ്. ലിയോണല്‍ മെസി, എര്‍ലിംഗ് ഹാലന്‍ഡ് നിലവിലെ ജേതാവ് കരീം ബെന്‍സേമ എന്നിവരെല്ലാം പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. ലോകകപ്പ് ജേതാക്കളായ അര്‍ജന്റീനയുടേയും റണ്ണറപ്പായ ഫ്രാന്‍സിന്റെയും ചാംപ്യന്‍സ് ലീഗ് കിരീടമടക്കം ഹാട്രിക് കിരീടം നേടിയ മാഞ്ചസ്റ്റര്‍ സിറ്റിയുടെയും താരങ്ങളാണ് ചുരുക്ക പട്ടികയില്‍ കൂടുതലുളളത്.
പുരസ്‌കാരം ആരുനേടുമെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ഫുട്‌ബോള്‍ ലോകം. ലോകകപ്പ് വിജയം സ്വന്തമാക്കിയ മെസിയും ഹാട്രിക് കിരീടം നേടിയ യുവതാരം എര്‍ലിംഗ് ഹാലന്‍ഡും തമ്മിലായിരിക്കും പ്രധാന മത്സരം. ലോകകപ്പിലെ എതിഹാസിക പ്രകടനത്തിലൂടെ മെസി എട്ടാം ബാലോണ്‍ ഡി ഓര്‍ നേടിയാല്‍ അര്‍ജന്റൈന്‍ നായകനെ കാത്തിരിക്കുന്നത് മറ്റൊരു ചരിത്ര നേട്ടം. ഇതുവരെ 46 താരങ്ങങ്ങളാണ് ബാലോണ്‍ ഡി ഓര്‍ നേടിയിട്ടുള്ളത്.
ഇതില്‍ യൂറോപ്പിന് പുറത്ത് കളിക്കുന്ന ആരുമില്ല. അമേരിക്കന്‍ ക്ലബ് ഇന്റര്‍ മയാമിയുടെ താരമായ മെസി പുരസ്‌കാരത്തിന് തെരഞ്ഞെടുക്കപ്പെട്ടാല്‍ യൂറോപ്യന്‍ കളിക്കാതെ ബാലോണ്‍ ഡി ഓര്‍ നേടുന്ന ആദ്യ താരമെന്ന ചരിത്രനേട്ടം മെസിക്ക് സ്വന്തമാവും. ബാലോണ്‍ ഡി ഓര്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ പുരസ്‌കാരം നേടിയ താരവും മെസിയാണ്. ഏഴ് പുരസ്‌കാരങ്ങളാണ് മെസിയുടെ അക്കൗണ്ടിലുള്ളത്.
നിലവില്‍ ക്ലബ് ഫുട്‌ബോളില്‍ നിന്ന് ഇടവേളയെടുത്ത മെസി അര്‍ജന്റൈന്‍ ദേശീയ ടീമിനൊപ്പമാണ്. കഴിഞ്ഞ ദിവസം തെക്കെ അമേരിക്കന്‍ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഇക്വഡോറിനെതിരെ ഗോള്‍ ഗോള്‍ നേടി അര്‍ജന്റീനയെ ജയിപ്പിക്കുകയും ചെയ്തിരുന്നു. ഫ്രീകിക്കിലൂടെയായിരുന്നു താരത്തിന്റെ ഗോള്‍.
നെയ്മര്‍ക്ക് സൗദി ലീഗാണ് മികച്ചത്! ഫ്രഞ്ച് ലീഗിനെ തള്ളി ബ്രസീലിയന്‍ താരം; പറയാനുള്ള കാരണവും വ്യക്തം
