2012ലാണ് ക്രൊയേഷ്യയുടെ നായകന്‍ സാന്റിയാഗോ ബെര്‍ണബ്യൂവിലെത്തുന്നത്. റയലിനൊപ്പം 26 കിരീടങ്ങളും മോഡ്രിച്ച് സ്വന്തമാക്കി.

മാഡ്രിഡ്: സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയുടെ വരവ് ആഘോഷമാക്കുന്ന റയല്‍ മാഡ്രിഡ് ആരാധകര്‍ക്ക് ഒരു സന്തോഷവാര്‍ത്ത കൂടി. സൂപ്പര്‍ താരം ലൂക്ക മോഡ്രിച്ച് റയല്‍ മാഡ്രിഡില്‍ തുടരും. താരവുമായുള്ള കരാര്‍ 2025വരെ നീട്ടിയതായി ക്ലബ്ബ് അധികൃതര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. റയലിലെ കരാര്‍ ഈ ജൂണോടെ അവസാനിക്കേണ്ടിയിരുന്ന സാഹചര്യത്തിലാണ് പുതിയ കരാര്‍ പ്രഖ്യാപനം. ചാന്പ്യന്‍സ് ലീഗ് വിജയാഘോഷ വേളയില്‍ ഒരു വര്‍ഷം കൂടി മാഡ്രിഡില്‍ തുടരുമെന്ന് 38കാരനായ മോഡ്രിച്ച് വ്യക്തമാക്കിയിരുന്നു. മധ്യനിരതാരം ടോണി ക്രൂസ് വിരമിച്ച സാഹചര്യത്തില്‍ കൂടിയാണ് മോഡ്രിച്ചിന്റെ കരാര്‍ ഒരു വര്‍ഷത്തേക്ക് കൂടി നീട്ടിയത്. 

2012ലാണ് ക്രൊയേഷ്യയുടെ നായകന്‍ സാന്റിയാഗോ ബെര്‍ണബ്യൂവിലെത്തുന്നത്. റയലിനൊപ്പം 26 കിരീടങ്ങളും മോഡ്രിച്ച് സ്വന്തമാക്കി. റയല്‍ മാഡ്രിഡില്‍ തന്നെ വിരമിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് മോഡ്രിച്ച് നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു. മോഡ്രിച്ച് റയലിന്റെ സഹപരിശീലകനായി എത്തുമെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. അതേസമയം, രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് റയല്‍ എംബാപ്പെയ്ക്കായി ഓഫര്‍ ചെയ്ത ശമ്പളത്തില്‍ നിന്ന് കുറഞ്ഞ തുകയ്ക്കാണ് കരാര്‍ ധാരണയായിരിക്കുന്നത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ടീം വിട്ടത് മുതല്‍ കിലിയന്‍ എംബാപ്പെയെ ഏത് വിധേനയും സ്വന്തമാക്കാന്‍ റയല്‍ മാഡ്രിഡ് കിണഞ്ഞ് പരിശ്രമിച്ചിരുന്നു. 

സൂര്യ നയിക്കണമെന്ന് ശഠിച്ചത് ഗംഭീര്‍! ക്യാപ്റ്റന്‍സി ചര്‍ച്ചകള്‍ക്കിടെ ഇന്‍സ്റ്റഗ്രാം പോസ്റ്റുമായി ഹാര്‍ദിക്

കിലിയന്‍ എംബാപ്പെയെയും റയല്‍ മാഡ്രിഡിനെയും ബന്ധിപ്പിച്ച് മുമ്പും ചര്‍ച്ചകളുണ്ടായിട്ടുണ്ട്. 201718 സീസണില്‍ മൊണോക്കോയില്‍ നിന്ന് പിഎസ്ജിയില്‍ എത്തിയ വേളയിലും താരത്തിനായി റയല്‍ വലവിരിച്ചിരുന്നു. 2021/22 സീസണില്‍ എംബാപ്പെയുടെ പിഎസ്ജിയിലെ ആദ്യ കരാര്‍ അവസാനിക്കാറായപ്പോഴും സമാനമായ ചര്‍ച്ചകളുണ്ടായി. എന്നാല്‍ എംബാപ്പെ പിഎസ്ജിയുമായി രണ്ട് വര്‍ഷത്തേക്ക് കരാര്‍ നീട്ടിയതോടെ ചര്‍ച്ചകള്‍ അന്ന് അവസാനിച്ചു. റയില്‍ ഒമ്പതാം നമ്പര്‍ ജേഴ്‌സിയിലാണ് എംബാപ്പെ കളിക്കുക.