സിറ്റിയുമായി ജെസ്യൂസിന്റെ നിലവിലെ കരാര്‍ അടുത്ത സീസണിനൊടുവിലാണ് അവസാനിക്കുന്നത്. ഏര്‍ലിംഗ് ഹാലന്‍ഡ്, ജൂലിയന്‍ ആല്‍വാരെസ് എന്നിവര്‍ സിറ്റിയിലേക്ക് വരുന്നതോടെ അവസരങ്ങള്‍ കുറയുമെന്ന വിലയിരുത്തലിലാണ് ജെസ്യൂസ് ക്ലബ്ബ് വിടാന്‍ ഒരുങ്ങുന്നത്.
മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ സിറ്റിയുടെ (Manchester City) ബ്രസീലിയന്‍ സൂപ്പര്‍ താരം ഗബ്രിയേല്‍ ജെസ്യൂസ് ആഴ്‌സനലിലേക്ക് (Arsenal) എന്ന് സൂചന. ജെസ്യൂസിനെ സ്വന്തമാക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസമുളളതായി ആഴ്‌സനല്‍ വൃത്തങ്ങള്‍ അവകാശപ്പെട്ടു. ബ്രസീലിന്റെ സൗഹൃദ മത്സരങ്ങള്‍ക്ക് ശേഷം ജെസ്യൂസുമായുള്ള ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലേക്ക് കടക്കുമെന്നും ക്ലബ്ബ് പ്രതിനിധികള്‍ പറഞ്ഞു.
സൗഹൃദ മത്സരത്തില്‍ അര്‍ജന്റീന ഇന്ന് എസ്‌റ്റോണിയക്കെതിരെ; ജൂലിന്‍ അല്‍വാരസ് ടീമിലെത്തും
സിറ്റിയുമായി ജെസ്യൂസിന്റെ നിലവിലെ കരാര്‍ അടുത്ത സീസണിനൊടുവിലാണ് അവസാനിക്കുന്നത്. ഏര്‍ലിംഗ് ഹാലന്‍ഡ്, ജൂലിയന്‍ ആല്‍വാരെസ് എന്നിവര്‍ സിറ്റിയിലേക്ക് വരുന്നതോടെ അവസരങ്ങള്‍ കുറയുമെന്ന വിലയിരുത്തലിലാണ് ജെസ്യൂസ് ക്ലബ്ബ് വിടാന്‍ ഒരുങ്ങുന്നത്. 2017ല്‍ സിറ്റിയിലെത്തിയ ജെസ്യൂസ്, ക്ലബ്ബിനായി 159 മത്സരങ്ങളില്‍ 58 ഗോളുകള്‍ നേടിയിട്ടുണ്ട്. അതേസമയം ടോട്ടനത്തിനും (Tottenham) ജെസ്യൂസില്‍ നോട്ടമുണ്ടെന്നും സൂചനയുണ്ട്.
ഓസീല്‍ ഫെനര്‍ബാഷെ വിടുന്നു
ജര്‍മന്‍ താരം മെസൂറ്റ് ഓസില്‍ തുര്‍ക്കി ക്ലബ് ഫെനര്‍ബാഷെ വിടുമെന്നുറപ്പായി. ഫെനര്‍ബാഷ് ജോര്‍ജ് ജീസസിനെ പുതിയ കോച്ചായി നിയമിച്ചതിന് പിന്നാലെയാണിത്. തന്റെ ഗെയിംപ്ലാനില്‍ ഓസിലിന് സ്ഥാനമില്ലെന്ന് ജീസസ് നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം ആഴ്‌സണലില്‍ നിന്ന് മൂന്ന് വര്‍ഷ കരാറിലാണ് 33കാരനായ ഓസീല്‍ ഫെനര്‍ബാഷിലെത്തിയത്.
നേഷന്‍സ് ലീഗില്‍ ഇന്ന് തകര്‍പ്പന്‍ മത്സരങ്ങള്‍
ലിസ്ബണ്‍: യുവേഫ നേഷന്‍സ് ലീഗില്‍ ആദ്യ ജയം ലക്ഷ്യമിട്ട് പോര്‍ച്ചുഗലും സ്‌പെയ്‌നും ഇന്നിറങ്ങും. രാത്രി പന്ത്രണ്ടേകാലിനാണ് കളി തുടങ്ങുക. ഖത്തര്‍ ലോകകപ്പിന് ഒരുങ്ങുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലിന് സ്വിറ്റ്‌സര്‍ലന്‍ഡാണ് എതിരാളികള്‍. ആദ്യകളിയില്‍ സ്‌പെയിനോട് സമനില വഴങ്ങിയ പോര്‍ച്ചുഗലിന് ജയം അനിവാര്യം. ചെക്ക് റിപ്പബ്ലിക്കിനോട് തോറ്റിറങ്ങുന്ന സ്വിറ്റ്‌സലര്‍ഡിനാണ് കൂടുതല്‍ നിര്‍ണായകം.
സ്‌പെയിനെതിരെ റൊണാള്‍ഡോയെ പകരക്കാരനായി ഇറക്കി പാളിയ തന്ത്രം പോര്‍ച്ചുഗള്‍ കോച്ച് ഫെര്‍ണാണ്ടോ സാന്റോസ് ആവര്‍ത്തിക്കില്ലെന്നുറപ്പ്. റൊണാള്‍ഡോയ്‌ക്കൊപ്പം ഡീഗോ ജോട്ടയും മുന്നേറ്റനിരയില്‍ തിരിച്ചെത്തും. മധ്യനിരയില്‍ ബ്രൂണോ ഫെര്‍ണാണ്ടസ്, ബെര്‍ണാര്‍ഡോ സില്‍വ എന്നിവരിലേക്കാണ് പോര്‍ച്ചുഗല്‍ ഉറ്റുനോക്കുന്നത്. ചെക്ക് റിപ്പബ്ലിക്കിനോട് ഇതുവരെ തോറ്റിട്ടില്ലെന്ന ചരിത്രത്തിന്റെ പിന്‍ബലവുമായാണ് സ്‌പെയ്ന്‍ ആദ്യജയത്തിനായി ഇറങ്ങുന്നത്.
യുവേഫ നേഷന്‍സ് ലീഗില്‍ ഇംഗ്ലണ്ടിനെ ഹംഗറി അട്ടിമറിച്ചു; ഇറ്റലി- ജര്‍മനി സമനില
ലോകകപ്പിന് മുന്‍പ് കെട്ടുറപ്പുള്ള ടീമിനെ പടുത്തുയര്‍ത്തുകയാണ് സ്പാനിഷ് കോച്ച് ലൂയിസ് എന്റികെയുടെ ലക്ഷ്യം. അല്‍വാരോ മൊറാട്ടയും ഫെറാന്‍ ടോറസും മുന്നേറ്റനിരയിലുണ്ടെങ്കിലും ഗോള്‍കണ്ടെത്താന്‍ പ്രയാസപ്പെടുകയാണ്. ഗോളി ഡേവിഡ് ഡിഹിയ ടീമിലില്ലാത്തതും തിരിച്ചടി. പാട്രിക് ഷിക്കിന് പരിക്കേറ്റത് ചെക്ക് റിപ്പബ്ലിക്കിനും വിനയാവും. ഇരുടീമും ഏറ്റുമുട്ടി അഞ്ച് കളിയില്‍ നാലിലും സ്‌പെയ്‌നായിരുന്നു ജയം. ഇന്നത്തെ മറ്റൊരു മത്സരത്തില്‍ സ്വീഡന്‍ നോര്‍വേയുമായി ഏറ്റുമുട്ടും.
