Asianet News MalayalamAsianet News Malayalam

കവാനിയെ കൂടാരത്തിലെത്തിക്കാന്‍ അത്‌ലറ്റിക്കോ

32കാരനായ കവാനി , പിഎസ്ജിയിൽ ഏഴാം സീസൺ ആണ് കളിക്കുന്നത്. സ്പാനിഷ് ലീഗ് സീസണിൽ അത് ലറ്റിക്കോ 15  മത്സരങ്ങളില്‍ 16 ഗോള്‍ മാത്രമാണ് നേടിയത്.

Atletico Madrid keen to sign Paris Saint-Germain's Edinson Cavani
Author
Madrid, First Published Dec 6, 2019, 11:37 AM IST

മാഡ്രിഡ്: ഉറുഗ്വേ താരം എഡിന്‍സൺ കവാനിയെ സ്വന്തമാക്കാന്‍ അത്‍‍ലറ്റിക്കോ മാഡ്രിഡ് ശ്രമം തുടങ്ങി. സ്പാനിഷ് ക്ലബ്ബിന്‍റെ പ്രതിനിധികള്‍ കവാനിയുടെ ടീമുമായി സംസാരിച്ചെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിയുടെ താരമാണ് കവാനി.

32കാരനായ കവാനി , പിഎസ്ജിയിൽ ഏഴാം സീസൺ ആണ് കളിക്കുന്നത്. സ്പാനിഷ് ലീഗ് സീസണിൽ അത് ലറ്റിക്കോ 15  മത്സരങ്ങളില്‍ 16 ഗോള്‍ മാത്രമാണ് നേടിയത്. പി എസ് ജിക്കായി 287 മത്സരങ്ങളില്‍ 195 ഗോളുകള്‍ നേടിയിട്ടുള്ള കവാനി ഉറുഗ്വേക്കായി 50 ഗോളുകളും നേയിയിട്ടുണ്ട്.

അതിനിടെ കവാനിക്കായി മാഞ്ചസ്റ്റര്‍ യുനൈറ്റഡും രംഗത്തെത്തുമെന്ന് സൂചനയുണ്ട്. ജനുവരിയിലെ ട്രാന്‍സ്ഫര്‍ വിപണിയില്‍ മാഞ്ചസ്റ്റര്‍ കവാനിയെ സ്വന്തമാക്കണമെന്ന് ലൂയിസ് സാഹ പറഞ്ഞു.

Follow Us:
Download App:
  • android
  • ios