Asianet News MalayalamAsianet News Malayalam

മെംഫിസ് ഡിപെ ഇനി ബാഴ്‌സലോണയ്ക്ക് സ്വന്തം; ഔദ്യോഗിക പ്രഖ്യാപനമായി

ബാഴ്‌സ കഴിഞ്ഞ സീസണ്‍ മുതല്‍ ഡിപെയുടെ കൂടെയുണ്ട്. എന്നാല്‍ ഇത്തവണയാണ് കരാര്‍ പൂര്‍ത്തിയാക്കാനായത്. താരം ക്ലെബിലെത്തിയ കാര്യം ബാഴ്‌സലോണ ഓദ്യോഗികിമായി സ്ഥിരീകരിച്ചു.

Barcelona agree deal for Memphis Depay
Author
Barcelona, First Published Jun 19, 2021, 11:06 PM IST

ബാഴ്‌സലോണ: നെതര്‍ലന്‍ഡ്‌സ് ഫോര്‍വേര്‍ഡ് മെംഫിസ് ഡിപെ വരും സീസണില്‍ ബാഴ്‌സലോണ ജേഴ്‌സിയില്‍ കളിക്കും. ഫ്രഞ്ച് ക്ലബ് ലിയോണില്‍ നിന്നാണ് ഡിപെ എത്തുന്നത്. ബാഴ്‌സ കഴിഞ്ഞ സീസണ്‍ മുതല്‍ ഡിപെയുടെ കൂടെയുണ്ട്. എന്നാല്‍ ഇത്തവണയാണ് കരാര്‍ പൂര്‍ത്തിയാക്കാനായത്. താരം ക്ലെബിലെത്തിയ കാര്യം ബാഴ്‌സലോണ ഓദ്യോഗികിമായി സ്ഥിരീകരിച്ചു. 

മൂന്ന് വര്‍ഷത്തെ കരാറിലാണ് 27 കാരനാ ഡിപെ ബാഴ്‌സയുമായി ഒപ്പുവെക്കുക. ഈ സീസണോടെ ലിയോണ്‍ വിടും എന്നും ഡിപായ് നേരത്തെ പറഞ്ഞിരുന്നു. ഇറ്റാലിയന്‍ വമ്പന്മാരായ യുവന്റസും ഡിപെയ്ക്ക് പിന്നാലെയുണ്ടായിരുന്നു. ബാഴ്‌സയുടെ ഇപ്പോഴത്തെ പരിശീലകനായ റോണാള്‍ഡ് കോമാന്റെ ഇഷ്ടതാരങ്ങളില്‍ ഒരാളാണ് ഡിപെ. 

2019-20 ചാംപ്യന്‍സ് ലീഗില്‍ ലിയോണിനെ സെമി ഫൈനലില്‍ എത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു താരം. ഫ്രീ ട്രാന്‍സ്ഫറില്‍ ബാഴ്‌സലോണ സൈന്‍ ചെയ്യുന്ന മൂന്നാമത്തെ താരമാണ് ഡിപെ. നേരത്തെ അഗ്വേറോയെയും എറിക് ഗാര്‍സിയയെയും ബാഴ്‌സലോണ ഫ്രീ ട്രാന്‍സ്ഫറില്‍ തന്നെ സൈന്‍ ചെയ്തിരുന്നു.

Follow Us:
Download App:
  • android
  • ios