ഒന്നര വര്‍ഷത്തേക്കായിരിക്കും താരത്തിന്റെ കരാര്‍. കവാനി കരാര്‍ അംഗീകരിച്ചതായിട്ടാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ജനുവരിയില്‍ താരത്തെ സ്വന്തമാക്കണമെങ്കില്‍ ബാഴ്‌സലോണ യുനൈറ്റഡിന് ചെറിയ തുക നല്‍കേണ്ടി വരും.
ബാഴ്‌സലോണ: മാഞ്ച്‌സ്റ്റര്‍ യുനൈറ്റഡിന്റെ (Manchester United) ഉറുഗ്വെന്‍ സ്‌ട്രൈക്കന്‍ എഡിന്‍സണ്‍ കവാനി (Edinson Cavani) ജനുവരിയില്‍ ബാഴ്‌സലോണയിലെത്തിയേക്കും (Barcelona). ഒന്നര വര്‍ഷത്തേക്കായിരിക്കും താരത്തിന്റെ കരാര്‍. കവാനി കരാര്‍ അംഗീകരിച്ചതായിട്ടാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ജനുവരിയില്‍ താരത്തെ സ്വന്തമാക്കണമെങ്കില്‍ ബാഴ്‌സലോണ യുനൈറ്റഡിന് ചെറിയ തുക നല്‍കേണ്ടി വരും.
ബാഴ്‌സ മുന്നോട്ട് വച്ചിരിക്കുന്നത് താരത്തിന് യുനൈറ്റഡില്‍ ലഭിക്കുന്നതിനേക്കാള്‍ വലിയ തുകയാണ്. എന്നാല്‍ ഇതുവരെ ബാഴ്‌സലോണ യുണൈറ്റഡുമായി ചര്‍ച്ചകള്‍ നടത്തിയിട്ടില്ലെന്നുള്ളതാണ് വലിയ പ്രശ്‌നം. സീസണില്‍ പരിക്ക് കാരണം കവാനി അധികം മത്സരങ്ങള്‍ കളിച്ചിട്ടില്ല.
മാഞ്ചസ്റ്ററിലെ പുതിയ പരിശീലകന്‍ റാള്‍ഫ് റാഗ്നിക്കന്റെ താല്പര്യം പോലെയാകും കവാനിയുടെ ബാഴ്‌സലോണ നീക്കം. ബാഴ്‌സയാവട്ടെ സെര്‍ജിയോ അഗ്യൂറോ വിരമിച്ചതിനാല്‍ പകരം ഒരു സ്‌ട്രൈക്കറെ അന്വേഷിക്കുകയാണ്. മാഞ്ചസ്റ്റര്‍ സിറ്റി താരം റഹീം സ്റ്റെര്‍ലിങ്, ചെല്‍സിയുടെ ജര്‍മന്‍താരം ടിമോ വെര്‍ണര്‍ എന്നിവരെയാണ് ബാഴ്‌സ നോട്ടമിട്ടിട്ടുണ്ട്.
അതേസമയം, ഇഷ്ടടീമിനെ കൊണ്ടുവരാന്‍ സാവി നിര്‍ദേശങ്ങള്‍ വച്ചെങ്കിലും ഒരു കോടി യൂറോ മാത്രമാണ് താരങ്ങളെ വാങ്ങാന്‍ ജനുവരി ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ക്ലബ്ബ് അനുവദിക്കുക. രണ്ട് കോടി യൂറോ തീരുമാനിച്ചിരുന്നെങ്കിലും അന്‍സു ഫാറ്റി, പെഡ്രി എന്നിവരുടെ പുതിയ കരാര്‍ വന്നതോടെ വീണ്ടും പ്രതിസന്ധിയായി.
