ബാഴ്‌സലോണ: പരിശീലകന്‍ ഏണസ്റ്റോ വെൽവെർദേയെ ബാഴ്‌സലോണ പുറത്താക്കി. സ്‌പാനിഷ് സൂപ്പർ കപ്പ് സെമി ഫൈനലിലെ തോൽവിക്ക് പിന്നാലെയാണ് കോച്ചിനെ ബാഴ്‌സ പുറത്താക്കിയത്. 

റിയൽ ബെറ്റിസ് മുൻ പരിശീലകനായ ക്വികെ സെതിയനാണ് ബാഴ്‌സലോണയുടെ പുതിയ കോച്ച്. 2022 വരെയാണ് ക്വികെയുടെ കരാർ. ക്ലബ് സിഇഒ ഓസ്‌കാർ ഗ്രൌ, ടെക്‌നിക്കൽ ഡയറക്‌ടർ എറിക് അബിദാൽ എന്നിവരുമായി കൂടിയാലോചിച്ചാണ് വെൽവെർദേയെ പുറത്താക്കാൻ ബാഴ്‌സ പ്രസിഡന്റ് ജോസഫ് മരിയ ബെർതോമ്യൂ തീരുമാനിച്ചത്.

പരിശീലകന്‍ ഏണസ്റ്റോ വെൽവെർദേയെ ബാഴ്‌സലോണ പുറത്താക്കി

വെൽവെർദേയ്‌ക്ക് പകരം ക്ലബിന്റെ ഇതിഹാസ താരം സാവി ഹെര്‍ണാണ്ടസ് പരിശീലകനാവുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ടോട്ടനത്തിന്റെ മുന്‍ പരിശീലകന്‍ മൗറീഷ്യോ പോച്ചെറ്റിനോയുടെ പേരും പറഞ്ഞുകേട്ടു. എന്നാല്‍, ഇതെല്ലാം മറികടന്നാണ് ക്വികെ സെതിയനിലേക്ക് ബാഴ്‌സ മാനേജ്‌മെന്‍റ് എത്തിയത്.

 

സൂപ്പര്‍ കപ്പ് കൈവിട്ടെങ്കിലും ലാ ലിഗ പോയിന്റ് പട്ടികയിൽ 19 കളിയിൽ 40 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് ബാഴ്‌സ.