Asianet News MalayalamAsianet News Malayalam

ലാ ലിഗ: സോസിഡാഡിനെ തോല്‍പ്പിച്ചു;  ബാഴ്‌സലോണ കിരീടത്തോടടുക്കുന്നു

ലാ ലിഗയില്‍ ബാഴ്‌സലോണ കിരീടത്തോടടുക്കുന്നു. ഇന്നലെ റയല്‍ സോസിഡാഡിനെ തോല്‍പ്പിച്ചതോടെ ബാഴ്‌സയുടെ സമ്പാദ്യം 33 മത്സരങ്ങളില്‍ 77 പോയിന്റായി. ഇത്രയും മത്സരങ്ങളില്‍ നിന്ന് 68 പോയിന്റുള്ള അത്‌ലറ്റികോ മാഡ്രിഡാണ് രണ്ടാം സ്ഥാനത്ത്.

Barcelona inching towards la liga tittle by beating Real Sociedad
Author
Barcelona, First Published Apr 21, 2019, 11:02 AM IST

ബാഴ്‌സലോണ: ലാ ലിഗയില്‍ ബാഴ്‌സലോണ കിരീടത്തോടടുക്കുന്നു. ഇന്നലെ റയല്‍ സോസിഡാഡിനെ തോല്‍പ്പിച്ചതോടെ ബാഴ്‌സയുടെ സമ്പാദ്യം 33 മത്സരങ്ങളില്‍ 77 പോയിന്റായി. ഇത്രയും മത്സരങ്ങളില്‍ നിന്ന് 68 പോയിന്റുള്ള അത്‌ലറ്റികോ മാഡ്രിഡാണ് രണ്ടാം സ്ഥാനത്ത്. രണ്ട് മത്സരങ്ങള്‍കൂടി വിജയിച്ചാല്‍ ബാഴ്‌സലോണയ്ക്ക് കിരീടം ഉറപ്പിക്കാം.

ഇന്നലെ ക്ലമന്റ് ലെങ്‌ലെറ്റ്, ജോര്‍ഡി ആല്‍ബ എന്നിവരുടെ ഗോളുകളിലാണ് ബാഴ്‌സ, സോസിഡാഡിനെ മറികടന്നത്. ജുവാന്മിയാണ് സോസിഡാഡിന്റെ ഏക ഗോള്‍ നേടിയത്. ആദ്യ പകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രമുള്ളപ്പോള്‍ ആദ്യഗോള്‍ പിറന്നു. ഓസ്മാന്‍ ഡെംബേലയുടെ കോര്‍ണറില്‍ തലവച്ച് ലാങ്‌ലെറ്റാണ് ബാഴ്‌സയ്ക്ക് ലീഡ് നല്‍കിയത്. ബാഴ്‌സ ജേഴ്‌സിയില്‍ ഫ്രഞ്ച് താരത്തിന്റെ ആദ്യ ഗോളായിരുന്നത്. എന്നാല്‍ രണ്ടാം പകുതിയില്‍ സോസിഡാഡിന്റെ സമനില ഗോളെത്തി. 

എന്നാല്‍ രണ്ട് മിനിറ്റ് മാത്രമായിരുന്നു സോസിഡാഡിന്റെ ഗോള്‍ ആഘോഷത്തിന് ആയുസ്. മെസിയുടെ പാസ് സ്വീകരിച്ച് ആല്‍ബ തൊടുത്ത ഷോട്ട് ഗോള്‍വര കടന്നു.

Follow Us:
Download App:
  • android
  • ios